കോട്ടയം: ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തില്‍ മെയ് 2 മുതല്‍ 6വരെ ഡിജിറ്റല്‍ ഫിലിംമേക്കിങ്ങ് വര്‍ക്ക്‌ഷോപ്പ് നടത്തുന്നു.
മലയാള സിനിമാ മേഖലയിലെ പ്രശസ്തരുടെ നേതൃത്വത്തില്‍ അഭിനയം, സംവിധാനം, തിരക്കഥ തുടങ്ങിയവയിലാണ് പരിശീലനം. പ്രശസ്ത സിനിമാതാരം പി. ബാലചന്ദ്രന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഡിജിറ്റല്‍ ഫിലിം മേക്കിംഗ് കോഴ്‌സില്‍ പ്രശസ്ത നടി സജിതാ മഠത്തില്‍, പ്രേംപ്രകാശ്, സംവിധായകന്‍ ജോസ് തോമസ്, ബാബു കുരുവിള തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിക്കും.
മികച്ച രീതിയില്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സിനിമ മേഖലയിലേയ്‌ക്കുള്ള ഒരവസരം കൂടിയാണ്. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍: 9544003335, 9447008255.
















