കണ്ണൂര്‍: ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ 4ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അഒങഅ കണ്ണൂര്‍ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം കാഞ്ഞിലേരി യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ആരോഗ്യബോധവല്‍ക്കരണ സാന്ത്വനപരിചരണ പദ്ധതികളുടെ ഉദ്ഘാടനം മാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. അശോകന്‍ നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഔഷധ സസ്യ സംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം എഎച്ച്എംഎ കണ്ണൂര്‍ ജില്ലാപ്രസിഡന്റ് ഡോ. പി.പി. അന്ത്രു നിര്‍വ്വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി ഡോ.ഐ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അദ്ധ്യക്ഷ നായി രുന്നു. കുറുമാണി മനോജ് കുമാര്‍, എ. ജയരാജന്‍, പി. വിജയന്‍, ഇ. നാരായണന്‍, കെ.പി. പത്മനാഭന്‍ നമ്പ്യാര്‍, പി.വി. വാസുദേവന്‍ മാസ്റ്റര്‍, ഡോ. കേശവന്‍ വെദരിമന എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പൊതുജനങ്ങള്‍ക്കായി ഡോക്ടറോട് ചോദിക്കാം എന്ന് സംവാദ പരിപാടിയില്‍ ആരോഗ്യ ആയുര്‍വേദ മേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വിദഗ്ധ ആയുര്‍വേദ ഡോക്ടര്‍മാര്‍ മറുപടി പറഞ്ഞു.
















