Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കോട്ടയം മണ്ഡലത്തിലെ ബിജെപിയുടെ ഒരുക്കത്തിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2017, 11:06 pm IST
inKottayam

കോട്ടയം: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുള്ള കണ്‍വന്‍ഷന്‍ കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ ഉച്ചയ്‌ക്ക് 2ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ വക്താവുമായ ഷാനവാസ് ഹുസൈന്‍ ഉദ്ഘാടനം ചെയ്യും. ബൂത്ത് ഭാരവാഹികള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷനില്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് സംസ്ഥാന വക്താവ് എസ്.ജയസൂര്യന്‍, ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ഒരു പാര്‍ലമെന്റ്് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ നേതാവടക്കം മൂന്ന് പേരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതനുസരിച്ച് കോട്ടയം മണ്ഡലത്തിന്റെ ചുമതല ഷാനവാസ് ഹുസൈനാണ്. സംസ്ഥാന നേതാക്കളായ വി.വി. രാജേഷ്, എസ്. ജയസൂര്യന്‍ എന്നിവരാണ് മറ്റ് രണ്ട് പേര്‍. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായി ഏത്് തരത്തിലുള്ള ഒരുക്കമാണ് നടത്തേണ്ടതെന്ന് ഇവര്‍ നിര്‍ദ്ദേശിക്കും. സമ്മേളനത്തെ തുടര്‍ന്ന് ഘട്ടംഘട്ടമായി ചിട്ടയായുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും ഉണ്ടാകുമെന്നും അവര്‍ അറിയിച്ചു. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നീ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട മണ്ഡലത്തിലെ കണ്‍വന്‍ഷന്‍ 13ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി മണ്ഡലം ഉള്‍പ്പെട്ട മാവേലിക്കര മണ്ഡലത്തിലെ കണ്‍വന്‍ഷന്‍ 15ന് നടക്കും.

വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലം പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ ഏറെയുണ്ടായിരുന്ന പഴയ മൂവാറ്റുപുഴ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിട്ടാണ് പിസിതോമസ് മത്സരിച്ച് ജയിച്ച് കയറിയത്. പുതിയ സാഹചര്യത്തില്‍ പഴയ മൂവാറ്റുപുഴ മണ്ഡലത്തിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെട്ട കോട്ടയം മണ്ഡലത്തില്‍ ജയിക്കാനാകുമെന്നും അവര്‍ വ്യക്തമാക്കി.

സിപിഎമ്മിനുള്ളില്‍ ഉണ്ടായിരിക്കുന്ന ആശയ സംഘര്‍ഷങ്ങളും ഭിന്നിപ്പുകളും മൂലം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുകയാണ്. ഇങ്ങനെയുള്ളവര്‍ ശരിയെന്ന് കരുതുന്ന ബിജെപിയിലേക്കാണ് വരുന്നത്. ഇതിലുള്ള അസഹിഷ്ണത സിപിഎം പ്രകടിപ്പിക്കുന്നത് അക്രമത്തിലൂടെയാണ്. കുമരകം മേഖലയിലെ സിപി എം അക്രമത്തെ പരാമര്‍ശിച്ച് കൊണ്ട് നേതാക്കള്‍ പറഞ്ഞു. ബിജെപിയുടെ നയപരിപാടികളുമായി യോജിച്ച് പോകാന്‍ തയ്യാറുള്ള ആര്‍ക്കും പാര്‍ട്ടിയുമായി സഹകരിക്കാമെന്നും അവര്‍ വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

Entertainment

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

Entertainment

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

Entertainment

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.