തുരുത്തി: പുതുമന ഗണപതിക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക ചടങ്ങുകള്‍ ആരംഭിച്ചു. സ്ഥലശുദ്ധിയും പത്മോലേപവും നടന്നു. ഇന്ന് ഗണേശ സഹസ്രനാമ ലക്ഷാര്‍ച്ചനയും ഉദയാസ്തമനപൂജയും നടക്കും.
നാളെ സഹസ്രകലശാഭിഷേകം, 108 നാളികേരം ഗണപതിഹോമം എന്നിവ നടക്കും. പ്രത്യേക മണ്ഡപത്തിലെ സഹസ്രകലശപൂജ-അധിവാസ ക്രിയകള്‍ക്ക് ശേഷം 1001 കലശങ്ങള്‍ ഭഗവാന് അഭിഷേകം ചെയ്യും.പൂജാകര്‍മ്മങ്ങള്‍ക്ക് തന്ത്രി പുതുമന മഹേശ്വരന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിക്കും.
















