ഈരാറ്റുപേട്ട: സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവ ജനതാദള്‍ യു മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.ബി.ഐ ബ്രാഞ്ചിന് മുന്‍പിലേയ്‌ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് വി.ജെ മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് നോബി ജോസ് അധ്യക്ഷത വഹിച്ചു. പീറ്റര്‍ പന്തലാനി, സിദ്ധിഖ് തലപ്പള്ളി, ഷെനീര്‍ മഠത്തില്‍. ഷാമോന്‍ പുതുപ്പറമ്പില്‍, ഷെബീബ് ഖാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















