പള്ളിക്കത്തോട്: പത്താം ക്ലാസ് പരീക്ഷയെഴുതിയ കുട്ടികള്‍ക്കായി അരവിന്ദയില്‍ നടത്തുന്ന ദിശ – 2017 ശില്‍പ്പശാലയുടെ ഉദ്ഘാടനം സംബോധ് ഫൗണ്ടേഷന്‍ മുഖ്യാചാര്യന്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. വലിയ ലക്ഷ്യങ്ങളോടെ ഹയര്‍ സെക്കന്ററി പഠനത്തെ എങ്ങനെ സമീപിക്കണമെന്നും, ഉപരിപഠനമേഖലകളെ സംബന്ധിച്ച നേരറിവ് പകരുന്നതിനും വേണ്ടി സംഘടിപ്പിച്ച ഈ ശില്‍പ്പശാലയില്‍ ആദ്യ ദിവസത്തെ ക്ലാസ് കരിയര്‍ ഗുരു ഡോ. പി. ആര്‍. വെങ്കിട്ട രാമനും, കോട്ടയം മെഡിക്കല്‍ കോളജ് കാര്‍ഡിയോ തൊറാസിക് സര്‍ജനും മെഡിക്കല്‍ കോളജ് സൂപ്രണ്ടുമായ ഡോ. റ്റി. കെ. ജയകുമാര്‍, പ്രമുഖ അന്തരീക്ഷ ശാസ്ത്രജ്ന്‍ ഡോ. എം. കെ. സതീശ് കുമാര്‍ എന്നിവര്‍ നയിച്ചു. അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. സി.എന്‍.പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കവിത ആര്‍. സി. സ്വാഗതവും ഇന്‍സ്പയര്‍ ലേണിങ് മാനേജിങ് ഡയറക്ടര്‍ എം. സുബോധ് കൃതജ്ഞതയും പറഞ്ഞു.
















