പാറത്തോട്: അപകടാവസ്ഥയിലായ പുളിമൂട്-പളളിപ്പടി പാലം പുനര്‍നിര്‍മ്മിക്കുവാന്‍ അധികാരികള്‍ സത്വര നടപടിയെടുക്കണമെന്ന് ഗ്രേസി സ്മാരക ഹൈസ്‌ക്കൂള്‍ പിടിഎ യോഗവും, നാട്ടുകാരും ആവശ്യപ്പെട്ടു.ഗ്രേസി സ്മാരക സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സ്‌ക്കൂള്‍ ബസുകള്‍, മേഖലയിലെ 512 കുടുംബങ്ങള്‍, നൂറു കണക്കിനു വാഹനങ്ങള്‍ എന്നിവയെല്ലാം അപകടം പതിയിരിക്കുന്ന ഈ പാലത്തിലൂടെയാണ് യാത്ര ചെയ്യുന്നത്.ജനപ്രതിനിധികളും, അധികാരികളും പ്രശ്‌നം പരിഹരിക്കുവാന്‍ അടിയന്തിരമായി ഇടപെടണമെന്ന് പിടിഎ യോഗം ആവശ്യപ്പെട്ടു.എം.എല്‍.എ, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കുവാനും തീരുമാനിച്ചു. പ്രസിഡന്റ് കെ.ആര്‍. സാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം പ്രധാനാധ്യാപിക സൈനം.വി.മോഹന്‍ ഉദ്ഘാടനം ചെയ്തു.ടോമി ജേക്കബ്ബ്, ദീപ സാജന്‍, സൈനില്ല പി.എ, സന്ധ്യമോള്‍.പി.ആര്‍, .ജയന്‍.കെ.എന്‍, ഇന്ദു പി.എസ് എന്നിവര്‍ പ്രസംഗിച്ചു.
















