പാലാ: ~ഒന്‍പത് പതിറ്റാണ്ടുമുമ്പ് മഹാഗുരു വിശ്രമിച്ച സോഫാക്കട്ടില്‍ കെഴുവംകുളം ഗുരുദേവ ക്ഷേത്രസമുച്ചയത്തിന്റെ പടിഞ്ഞാറേക്കോണില്‍ തീര്‍ത്ത പ്രത്യേകം സ്മൃതി മണ്ഡപത്തില്‍ ഭക്ത്യാദരപൂര്‍വ്വം പ്രതിഷ്ഠിച്ചു.ആലുവ അദൈ്വതാശ്രമം സെക്രട്ടറി ശിവസ്വരൂപാനന്ദസ്വാമികള്‍ പാലാ മോഹനന്‍ തന്ത്രികള്‍, പി.ആര്‍. മഹേശ്വരന്‍ ശാന്തികള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമര്‍പ്പണം. ക്ഷേത്രം ആഡിറ്റോറിയത്തില്‍ നിന്ന് പീതവസ്ത്രധാരികളായ പുരുഷന്മാര്‍ സ്മൃതിമണ്ഡപത്തിലേയ്‌ക്ക് കട്ടില്‍ എഴുന്നള്ളിച്ചു. വാദ്യമേളങ്ങളും താലപ്പൊലിയേന്തിയ വനിതകളും അകമ്പടിയായി.
















