മുണ്ടക്കയം ഈസ്റ്റ്: ബോയിസ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനായ ശിവകുമാറിനെ (48) സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരായ കെ.ടി. വിനോദ്, ജി. മോഹനന്‍ എന്നിവരുടെ നേത്യത്വത്തിലെത്തിയ സംഘമാണ് കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയത്. സംഭവത്തില്‍ പെരുവന്താനം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി, ബോയിസ് ക്ഷേത്രത്തില്‍ തുടര്‍ച്ചയായി സിപിഎം പ്രവര്‍ത്തകര്‍ പ്രശ്‌നം സൃഷ്ടിക്കുന്നതില്‍ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു.
















