പള്ളിക്കത്തോട്: സാരംഗി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംബോധ് ഫൗണ്ടേഷന്‍ മുഖ്യാചാര്യന്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതിയുടെ ഗീതാജ്ഞാന യജ്ഞം അരവിന്ദ വിദ്യാമന്ദിരത്തില്‍ ആരംഭിച്ചു. വൈകിട്ട് 6.30 മുതല്‍ 8വരെ നടക്കുന്ന പരിപാടി 13ന് സമാപിക്കും.
ഭഗവത്ഗീതയുടെ 15-ാം അദ്ധ്യായം പുരുഷോത്തമയോഗത്തെ അധികരിച്ചാണ് ഗീതാജ്ഞാനയജ്ഞം നടക്കുന്നത്.യജ്ഞത്തിന്റെ ഭാഗമായി 5 മുതല്‍ 14 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കായി ഏപ്രില്‍ 10 മുതല്‍ 13 വരെ രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് 3.30വരെ പൂന്തേനരുവി എന്ന പകല്‍ ശിബിരം നടത്തും. സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക് : 9447119407
















