മട്ടന്നൂര്‍ : എറണാകുളം മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ ഉരുവച്ചാലിലെ ഷംന മരിക്കാനിടയായ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇതുസംബന്ധിച്ച് ചേര്‍ന്ന ആക്ഷന്‍ കമ്മറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. വാര്‍ഡ് മെമ്പര്‍ റീജ അധ്യക്ഷത വഹിച്ചു. കക്കൂര്‍ സഫീര്‍, കെ.ഗോപി, കാഞ്ഞിരോളി രാഘവന്‍, എ.ജയരാജ്, ടി.ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.ഗോപി ചെയര്‍മാനായും കാഞ്ഞിരോളി രാഘവന്‍ കണ്‍വീനറായും ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു.
















