മാനന്തവാടി: ജനഹിതം തേടി ദമ്പതികള്‍. ദ്വാരക പുലിക്കാട് താഴെ കോളേരിയില്‍ സന്തോഷും ഭാര്യ പത്മജയുമാണ് തെരഞ്ഞെടുപ്പ് ഗോദയില്‍ സജീവമായത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തോണിച്ചാല്‍ ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ഥിയാണ് സന്തോഷ്. ഭാര്യ പത്മജ എടവക പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ ചാമാടിപ്പൊയിലിലെ ബിജെപി സ്ഥാനാര്‍ഥിയാണ്.
പാര്‍ട്ടിയിലെ സുദീര്‍ഘ പ്രവര്‍ത്തന പാരമ്പര്യവുമായാണ് ഇരുവരും ജനവിധി തേടുന്നത്. തോണിച്ചാല്‍ ഡിവിഷനിലെ വളക്കൂറുള്ള മണ്ണില്‍ നിന്ന് ബിജെപിക്ക് നല്ലൊരു ശതമാനം വോട്ട് നേടാനാകും എന്നാണ് പ്രതീക്ഷ. ഇതുവരെ ഇരുമുന്നണികളും കയ്യാളിയ സീറ്റില്‍ വേര്‍തിരിവില്ലാതെ എല്ലാവരിലും വികസനമെത്തിക്കുമെന്ന പ്രതിജ്ഞയോടെയാണ് ഇവര്‍ വോട്ടര്‍മാരെ കാണുന്നത്. കര്‍ഷക കുടുംബമായ സന്തോഷ് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദധാരിയാണ്.
















