പട്ടാമ്പി: ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ മുന്‍ പ്രസിഡന്റും മുസ്ലിം ലീഗ് പ്രതിനിധിയുമായ പറമ്പില്‍ ഐഷാബി ബിജെപി പിന്തുണയോടുകൂടി മത്സരിക്കുന്നു. ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡ് കൊളനി പറമ്പ് ദേശത്ത് നിന്നുമാണ് ഇവര്‍ വീണ്ടും ജനവിധിതേടുന്നത്.
പ്രസിഡന്റായിരിക്കെ മുസ്ലിം ലീഗ് നേതൃത്വത്തില്‍ നിന്നും യുഡിഎഫില്‍ നിന്നും നേരിട്ട മാനസിക പീഡനങ്ങള്‍ കാരണമാണ് സ്വതന്ത്രയായി മത്സിക്കുന്നതെന്ന് അവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തനിക്ക് ബിജെപി പിന്തുണ നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞതവണ രണ്ടരവര്‍ഷത്തേക്ക് എന്നു പറഞ്ഞാണ് ലീഗ് പ്രസിഡന്റെു പദം ഏറ്റെടുത്തത്. പ്രസിഡന്റായി അധികാരമേറ്റയുടനെ അനധികൃതമായി ബില്ലുകള്‍ പാസാക്കാന്‍ ലീഗ ്നേതൃത്വം നിര്‍ബന്ധിക്കുകയുണ്ടായി. സാമ്പത്തിക അഴിമതികളെ കുറിച്ച് പരാതികള്‍ നിലവിലുള്ളതുകൊണ്ട് ഈ കാര്യത്തില്‍ സാവകാശം ചോദിച്ചു. അന്നുമുതല്‍ ലീഗ് നേതൃത്വം പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിക്കുവേണ്ടി സമ്മര്‍ദ്ദം തുടങ്ങി. ഇതേതുടര്‍ന്ന് സാമൂഹികവും സാമുദായികവുമായി നിരവധി തവണ ഒറ്റപ്പെടുത്തുവാനുള്ള ശ്രമമുണ്ടായി. വീട് ആക്രമിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. സ്ത്രീകളോടുള്ള മുസ്ലിം ലീഗിന്റേയും യുഡിഎഫിന്റെയും പെരുമാറ്റം വളരെ തരംതാഴ്ന്നിരിക്കുന്നതായും അവര്‍ പറഞ്ഞു.
ഈ അവസരത്തില്‍ ബിജെപിയോടൊപ്പം വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങിചെല്ലുകയാണ്. വോട്ടര്‍മാര്‍ നല്ല സ്വീകരണമാണ് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: