ഏലപ്പാറ (ഇടുക്കി): മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിന് സഹായമൊരുക്കണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ പുരോഹിതന് വിമോചന യാത്രയുടെ വേദിയിലെത്തി. ഏലപ്പാറ അല്‍ഫോണ്‍സാ പള്ളി വികാരി റോബിനാണ് കുമ്മനത്തെ കണ്ടത്. കുമ്മനവുമായി ആശയവിനിയമം നടത്തിയ ശേഷം നിവേദനവും നല്‍കിയാണ് ഫാ. റോബിന് മടങ്ങിയത്.
നിവേദനം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് കുമ്മനം ഫാ. റോബിന് ഉറപ്പ് നല്കി. മുല്ലപ്പെരിയാര്‍ സമരസമിതിയംഗമാണ് റോബിന്. കാലപ്പഴക്കം ചെന്ന ഇപ്പോഴത്തെ ഡാം നാല്‍പ്പത് ലക്ഷത്തോളം പേരുടെ ജീവന് ഭീഷണിയാണ്. തമിഴ്നാടുമായി ചര്‍ച്ച നടത്തി പുതിയ ഡാം നിര്‍മ്മിക്കാനുള്ള സാഹചര്യമൊരുക്കണമെന്നാണ് നിവേദനത്തിലുള്ളതെന്ന് റോബിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: