കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ അടുത്ത അഞ്ച് വര്‍ഷം ആര് ഭരിക്കണമെന്ന് തീരുമാനമെടുക്കുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയ പരിവര്‍ത്തനമായിരിക്കും തെരഞ്ഞെടുക്കുകയെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. വിമോചനയാത്രയുടെ കോട്ടയത്തെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികസനം യാഥാര്‍ഥ്യമാക്കുക ബിജെപി മാത്രമായിരിക്കും. ഇടതുപക്ഷം ഭരണത്തില്‍ വരുമ്പോള്‍ കേരളം അക്രമത്തിന്റെ നാടായി മാറുന്നു. യുഡിഎഫ് ഭരിക്കുമ്പോള്‍ അഴിമതിയടെ നാടാകുന്നു. ഇടതുപക്ഷവും കോണ്‍ഗ്രസും നടത്തിയ പ്രീണന രാഷ്ട്രീയം തുല്യനീതി പോലും അട്ടിമറിച്ചിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
മുഴുവന്‍ ആളുകള്‍ക്കും തുല്യ നീതിയെന്ന കാര്യമാണ് ഭാരതീയ ജനതാ പാര്‍ട്ടി ഉറപ്പു നല്‍കുന്നത്. കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും വിരുദ്ധചേരിയിലാണെങ്കില് ബംഗാളില്‍ അവര്‍ ഉറ്റചങ്ങാതികളായി മാറുന്നു. ബിജെപിയെ ഇനിയും അധികാരത്തിലേറ്റിയില്ലെങ്കില്‍ കേരളത്തിലെ സ്ഥിതി യുപിഎ കേന്ദ്രം ഭരിച്ചതുപോലെയാകും. പത്ത് വര്‍ഷം ഭരിച്ചതിലൂടെ 12 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് കോണ്‍ഗ്രസ് നടത്തിയത്. അവരുടെ അഴിമതിക്കഥകള്‍ പറഞ്ഞാല്‍ ഈ പൊതുയോഗം നാല് ദിവസം നീട്ടേണ്ടി വരുമെന്നും അമിത് ഷാ തുറന്നടിച്ചു.
കോണ്‍ഗ്രസിന്റെ സ്ഥിതി ഇതാണെങ്കില്‍ കമ്മ്യൂണിസത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ പോലും തള്ളിക്കളയുന്ന സമീപനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബംഗാളിലും കേരളത്തിലും സ്വീകരിക്കുന്നത്. ബംഗാളില്‍ അവര്‍ ദുര്‍ഗാപൂജ ആചരിക്കുന്നു, വിവേകാനന്ദ ജയന്തി നടത്തുന്നു, കേരളത്തില്‍ ശ്രീകൃഷ്ണജയന്തി നടത്തുന്നെന്നും അമിത് ഷാ ചുണ്ടിക്കാട്ടി.
കേന്ദ്രത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തിലേക്ക് എത്തിക്കാന്‍ ഇവിടുത്തെ ജനങ്ങളുടെ പിന്തുണ ആവശ്യമാണ്. അത് അഭ്യര്‍ഥിക്കാനാണ് താന്‍ എത്തിയിരിക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.
1975 ല്‍ ഇന്ദിരാഗാന്ധി ഉയര്‍ത്തിയ മുദ്രാവാക്യമാണ് ദാരിദ്ര്യം ഇല്ലാതാക്കൂ എന്ന്. നാല്പത് കൊല്ലത്തിന് ശേഷം ഇപ്പോള്‍ രാഹുല്‍ ഗാന്ധിയും ഇതേ കാര്യം തന്നെ പറയുന്നു. ഇനിയും ഭാരതത്തില്‍ നിന്ന് ദാരിദ്ര്യം ഉന്മൂലനം ചെയ്യാനായിട്ടില്ലെന്ന കോണ്‍ഗ്രസിന്റെ കുറ്റസമ്മതമാണ് ഇവിടെ കാണുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ രാജ്യത്തെ തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ക്ക് ഏറെ ഗുണകരമായിക്കഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ചെല്ലുന്നിടത്തെല്ലാം അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. അത് കേവലം നരേന്ദ്രമോദിക്കുള്ള സ്വീകരണം മാത്രമല്ല, ഈ രാജ്യത്തെ 125 കോടി ജനങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകരണമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: