Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമരഭൂമിയിലൂടെ സമരനായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:34 pm IST
in Kerala

പത്തനംതിട്ട: ‘ആറന്മുളയുടെ നെറുവിലുയര്‍ത്തിയ

ഇതിഹാസോജ്ജ്വല പോരാട്ടം

ഇരുളിന്‍ നന്മനിലാവ് കൊളുത്തിയ

നിലക്കല്‍ കണ്ടൊരു നേതൃമുഖം

കുമ്മനം………………കുമ്മനം’

വേദിയില്‍ സ്വീകരണഗാനം മുഴങ്ങുന്നു. നിറഞ്ഞു കവിഞ്ഞ സദസ്സിന് മുന്നിലേക്ക് വിമോചനനായകനെത്താന്‍ ഇനിയും വൈകും. എത്ര വൈകിയാലും കുമ്മനമെന്ന ഒരൊറ്റ മന്ത്രം മതി അവരെ ആവേശത്തിലാക്കാന്‍. ആ മൂന്നക്ഷരം ആറന്മുളയും നിലയ്‌ക്കലും ഉള്‍പ്പെടുന്ന പത്തനംതിട്ടയ്‌ക്ക് ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന മന്ത്രമാണ്.

മൂന്ന് മണിക്കൂറോളം വൈകി യാത്രാനായകനെത്തുമ്പോള്‍ ഒരാള്‍ പോലും കൊഴിയാതിരുന്ന സദസ്സ് ഹൃദയബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്നതായിരുന്നു.

കുമ്മനമെന്ന സമരനായകന്റെ പോരാട്ടവീര്യം കാലത്തിന് സമ്മാനിച്ച പത്തനംതിട്ടയിലെ ഓരോ സ്വീകരണ കേന്ദ്രങ്ങളും ആവേശത്തിന്റെ അലകള്‍ ഉയര്‍ത്തിയാണ് വിമോചനയാത്രയെ വരവേറ്റത്. ഹൈന്ദവ ഏകീകരണത്തിന്റെ നാഴികക്കല്ലായ നിലക്കല്‍ പ്രക്ഷോഭത്തിന്റെയും ആറന്മുള പൈതൃകഗ്രാമത്തെ സംരക്ഷിക്കാന്‍ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെയും നായകന് ആശംസയര്‍പ്പിക്കാന്‍ നാടൊന്നടങ്കമെത്തി.

കാര്‍ഷിക സംസ്‌കൃതിയുടെ പ്രതീകങ്ങളുമായാണ് യാത്രാനയകനെ അവര്‍ സ്വീകരിച്ചത്.

എന്റെ പ്രസംഗം നിങ്ങള്‍ കേട്ടുമടുത്തതാണല്ലോയെന്ന് പറഞ്ഞായിരുന്നു കുമ്മനം സംസാരിച്ചു തുടങ്ങിയത്. ആറന്മുള വിമാനത്താവളം അടഞ്ഞ അധ്യായമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമവിരുദ്ധമായി ലഭിച്ച അനുമതികള്‍ റദ്ദാക്കപ്പെട്ടു. കെജിഎസ് കമ്പനി പലതും പ്രചരിപ്പിക്കുന്നുണ്ട്. ആരു വിചാരിച്ചാലും ആറന്മുളയില്‍ വിമാനം പറക്കില്ല. വിമാനത്താവളത്തിന് ഏറ്റെടുത്ത ഭൂമി വ്യവസായ മേഖലയായി പ്രഖ്യാപിച്ചത് റദ്ദാക്കണം. ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. അദ്ദേഹം ആവശ്യപ്പെട്ടു.

മത രാഷ്‌ട്രീയ വ്യത്യാസങ്ങള്‍ ഉപേക്ഷിച്ച് ആറന്മുള സമരത്തില്‍ കുമ്മനത്തോടൊപ്പം അണിനിരന്ന നാട് വിമോചന യാത്രക്കും ഒന്നടങ്കം കൈകോര്‍ത്തു. ഭക്ഷ്യ സംസ്‌കൃതി തിരിച്ചുപിടിക്കാന്‍ കുമ്മനത്തിന്റെ നേതൃത്വത്തില്‍ നടന്ന ചക്ക മഹോത്സവത്തിന്റെ സ്മരണയില്‍ ചക്ക നല്‍കിയാണ് സ്വീകരണ വേദികളില്‍ പ്രവര്‍ത്തകര്‍ വ്യത്യസ്തത തീര്‍ത്തത്. ശബരിമലയെ കര്‍മഭൂമിയാക്കിയ കുമ്മനത്തിന് ആശംസയര്‍പ്പിക്കാന്‍ അയ്യപ്പഭക്തരും എത്തിച്ചേര്‍ന്നു. ശബരിമലയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക രാഷ്‌ട്രീയമാണ് തടസ്സം നില്‍ക്കുന്നത്. ഗംഗാ ശുചീകരണ പദ്ധതി മാതൃകയില്‍ പമ്പാ നദിയുടെ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാനം തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ ഇത് അനിശ്ചിതത്വത്തിലാണെന്നും കുമ്മനം വിശദീകരിച്ചു.

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലയുള്‍പ്പെടുന്ന അപ്പര്‍ കുട്ടനാട്ടിന്റെ കാര്‍ഷിക തകര്‍ച്ച പരിഹരിക്കണമെന്നാവശ്യപ്പെട്ട് അപ്പര്‍ കുട്ടനാട് കാര്‍ഷിക വികസന സമിതി ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തലയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി. ഗവിയുടെ വികസനം, പമ്പാനദിയുടെ സംരക്ഷണം തുടങ്ങിയവയും പരാതികളായി യാത്രാനായകന് മുന്നിലെത്തി. ആലപ്പുഴയിലെ അവസാന സ്വീകരണ കേന്ദ്രമായ ചെങ്ങന്നൂരില്‍ നിന്നും ആരംഭിച്ച യാത്ര ഇന്നലെ പത്തനംതിട്ടയിലെ സ്വീകരണത്തിന് ശേഷം പത്തനാപുരത്ത് സമാപിച്ചു.

ഇന്ന് കൊട്ടാരക്കരയില്‍ നിന്നും ആരംഭിക്കുന്ന യാത്ര കൊല്ലം നഗരത്തില്‍ സമാപിക്കും. ബിജെപി ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, ശോഭാ സുരേന്ദ്രന്‍, കെ.സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ പി.എം. വേലായുധന്‍, കെ.പി.ശ്രീശന്‍ മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറിമാരായ വി.കെ.സജീവന്‍, അഡ്വ.ബി.ഗോപാലകൃഷ്ണന്‍, ബി.രാധാമണി, ജില്ലാ പ്രസിഡണ്ട് അശോകന്‍ കുളനട, മേഖലാ പ്രസിഡണ്ട് വെള്ളിയാകുളം പരമേശ്വരന്‍, എസ്‌സി-എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.സുധീര്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ആര്‍.എസ്.രാജീവ് എന്നിവര്‍ വിവിധ സ്വീകരണങ്ങളില്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Astrology

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

World

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

World

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

India

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

പുതിയ വാര്‍ത്തകള്‍

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.