വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാര്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ രണ്ട് കേസുകളിലായി കഞ്ചാവുമായി രണ്ട് പേര് പിടിയില്‍. ആദ്യ കേസില്‍ തിരുവനന്തപുരം വഴുതക്കാട് വള്ളക്കാവില്‍ സനില്‍ സാം ഉമ്മര്‍ (38) ആണ് പിടിയിലായത്.
ദേശീയപാതയില്‍ മഞ്ചുമല ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ കമ്പത്ത് നിന്നും കഞ്ചാവുമായി പ്രതി വരുകയായിരുന്നു. രണ്ടാമത്തെ കേസില്‍ പീരുമേട് കൊടുവ രണ്ടാം ഡിവിഷനില്‍ വിജന് (24) ആണ് പിടിയിലായത്. ഇരുവരുടെ കയ്യില്‍നിന്നും 100 ഗ്രാം വീതം 200 ഗ്രാം കഞ്ചാവാണ് ആകെ പിടിച്ചെടുത്തത്. റേഞ്ച് ഇന്‍സ്പെക്ടര്‍ എസ് ഷാജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇരുവരെയും റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: