Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

ഷഷ്ടിപൂര്‍ത്തിയിലും പാലക്കാടിന് പരിഭവങ്ങളേറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:08 pm IST
inSpecial Article

കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ പാലക്കാടിന് അറുപത് ആണ്ട് തികയുമ്പോള്‍ പരാതികളും പരിഭവങ്ങളുമേറെ. പാലക്കാടിനൊപ്പവും അതിന് ശേഷവും രൂപീകൃതമായ പല ജില്ലകളും പലരംഗത്തും പുരോഗതി പ്രാപിച്ചിട്ടും പാലക്കാടിന് ഇന്നും പരിഭവങ്ങളേറെ. വിഎസ് അച്യുതാനന്ദന്‍, ഇ.കെ. നായനാര്‍ എന്നീ മുഖ്യമന്ത്രിമാരെയും നിരവധി മന്ത്രിമാരേയും സൃഷ്ടിച്ച ജില്ലയാണ് പാലക്കാട്. എന്നാല്‍ അതിനുള്ള നേട്ടം പാലക്കാടിനുണ്ടായോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നതാണ് ഉത്തരം.

ലോക പ്രശസ്തമായ സൈലന്റ് വാലിയും പറമ്പിക്കുളവും പാലക്കാടിന് അവകാശപ്പെട്ടതാണ്. മുഖ്യമന്ത്രിമാരെ സംഭാവന ചെയ്ത മണ്ഡലമാണ് മലമ്പുഴയെങ്കിലും ഇവിടെ യാതൊരു പുരോഗതിയും ഇന്നുവരെ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ നെല്ലറയെന്ന് അറിയപ്പെടുന്ന പാലക്കാടാണ് ഒരുകാലത്ത് കേരളത്തെ ഊട്ടി വളര്‍ത്തിയിരുന്നത്. എന്നാലിന്ന് കാര്‍ഷിക രംഗം തകര്‍ച്ചയിലേയ്‌ക്ക് കൂപ്പുകുത്തുകയാണ്. നെല്‍പാടങ്ങള്‍ നികത്തി മണിമാളികകള്‍ ഉയരുന്നു. പൈതൃകങ്ങല്‍ നാള്‍ക്കുനാള്‍ ഇല്ലാതാകുന്നു.

സാംസ്‌ക്കാരിക രാഷ്‌ട്രീയ സാഹിത്യ കലാ-വിദ്യാഭ്യാസ രംഗങ്ങളില്‍ പ്രഗത്ഭരെ സൃഷ്ടിച്ച ജില്ലയാണ് പാലക്കാട്. കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ പദവി അലങ്കരിച്ച ഏക മലയാളി സര്‍. പി. ശങ്കരന്‍നായര്‍, നയതന്ത്രരംഗത്ത് പ്രതിഭാശാലികളായ കെ.പി.എസ് മേനോന്‍, വി.പി. മേനോന്‍ എന്നിവരും പാലക്കാട്ടുകാരാണ്. ഒ.വി. വിജയന്‍, എംപി വാസുദേനവന്‍ നായര്‍, മഹാകവി അക്കിത്തം, ഒളപ്പമണ്ണ, ഋഗ്വേദത്തിന് ഭാഷ്യം രചിച്ച ഒഎംസി നമ്പൂതിരിപാട്, ചെമ്പൈ വൈദ്യനാദ ഭാഗവതര്‍ , പാലക്കാട് മണി അയ്യര്‍, കഥകളി ലോകത്തെ അവിസ്മരണീയരായ കലാമണ്ഡലം രാമന്‍കുട്ടി നായര്‍, വാഴേങ്കട കുഞ്ചുനായര്‍ , കാലാമണ്ഡലം കൃഷ്ണന്‍ നായര്‍ എന്നിവരും പാലക്കാട്ടുകാരണ്. ആദ്ധ്യാത്മിക രംഗത്ത് നിന്ന് സ്വാമി ബ്രഹ്മാനന്ദ സ്വാമി ശിവയോഗി, ചിന്മയാനന്ദന്റെ ഗുരു സ്വാമി തബോവനം എന്നിവരും ഈ ജില്ലയിലുള്ളവര്‍ തന്നെ. പത്രപ്രവര്‍ത്തനരംഗത്തെ പ്രഗത്ഭരായ പിപി രാമചന്ദ്രന്‍ , ഇകെ മാധവന്‍കുട്ടി എന്നിവര്‍ക്കെല്ലാം ജന്മം നല്‍കിയ നാടാണിത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ അഗ്രഹാരങ്ങളുള്ള നാടും പാലക്കാടാണ്. പട്ടിക ജാതി വിഭാഗക്കാര്‍ കൂടുതലുള്ളതും ഇവിടെയാണ്. സംസ്ഥാനത്തെ ആദ്യ കമ്പ്യൂട്ടര്‍ വല്‍കൃത ജില്ലയും പാലക്കാടാണ്. കേരളത്തിലെ ആദ്യ ഐഐടി സ്ഥാപിച്ചതും ഇവിടെയാണ്. കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ആദ്യ ജില്ലയും പാലക്കാടാണ്. ഇതൊക്കെയാണെങ്കിലും പാലക്കാടിന് അര്‍ഹിക്കുന്ന പരിഗണന കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നതാണ് ഉത്തരം.

പാലക്കാട് രാജക്കന്‍മാര്‍ കെട്ടിയ നഗരഹൃദയത്തിലുള്ള കോട്ട ദര്‍ശിക്കാനായി ഇന്നും നൂറ് കണക്കിനാളുകള്‍ ഇവിടെ എത്തിച്ചേരുന്നുണ്ട്. കേരളത്തിലെ ആദ്യത്തെ ഡാമായ മലമ്പുഴയും പാലക്കാട്ടാണ് സ്ഥിതി ചെയ്യുന്നത്. ജലസേചന ആവശ്യത്തിനായാണ് അത് നിര്‍മ്മിച്ചതെങ്കിലും ലക്ഷകണക്കിനാളുകളുടെ ദാഹം തീര്‍ക്കുന്നത് ഇന്നീ ഡാമാണ്. എട്ട് ഡാമുകള്‍ ജില്ലയിലുണ്ടെങ്കിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. തമിഴ്‌നാടിന് കുടിവെള്ളം നല്‍കുന്ന ഷിരുവാണി ഡാമും ഇവിടെയാണ്.

പറമ്പിക്കുളം വന്യജീവി സങ്കേതത്തിലേയ്‌ക്ക് കേരളത്തില്‍ നിന്നൊരു വഴി എന്നത് ഇന്നും സ്വപ്‌നമായി അവശേഷിക്കുന്നു. കോച്ച് ഫാക്ടറിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. നാനാതുറകളില്‍ മികവുണ്ടാക്കിയതിനോടൊപ്പം തന്നെ കുറവും ഏറെയാണ്. ഇത് എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന പ്രത്യാശയിലാണ് പാലക്കാട് നിവാസികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു
Kerala

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

Kerala

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

Kerala

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)
Kerala

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

പുതിയ വാര്‍ത്തകള്‍

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.