Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

ഒന്നിക്കാം കുടിവെള്ളത്തിനായ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:02 pm IST
inSpecial Article

വയനാട് മണ്‍സൂണ്‍ കാലത്ത്

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചുവന്ന വയനാടും വരള്‍ച്ചയിലേക്ക്.ജില്ലയിലെ തലക്കുളങ്ങളില്‍ ഇന്നും ജലസമൃുദ്ധി തന്നെ.ജില്ലയില്‍ പ്രതിവര്‍ഷം മഴയിലൂടെ ലഭിക്കുന്ന 190 ടി.എം.സി. (1000ദശലക്ഷം ഘനയടി) വെള്ളത്തില്‍ 19 ടി.എം.സി. സംഭരിക്കാനായാല്‍ ജില്ലയിലെ ജലദൗര്‍ലഭ്യം പരിഹരിക്കാനാകുമെന്ന് നിരീക്ഷണം. ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ പി.യു.ദാസ് ഹരിതകേരളം സംസ്ഥാന മിഷന്‍ ഉപാധ്യക്ഷക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ദേശമുള്ളത്.

ജില്ലയുടെ സൂക്ഷ്മ കാലാവസ്ഥയില്‍ വന്ന മാറ്റം പൊടുന്നനെ ഉണ്ടായതല്ലെന്നും ദശകങ്ങളായി പ്രകൃതിയില്‍ മനുഷ്യന്‍ നടത്തുന്ന കടന്നുകയറ്റങ്ങളാണ് ഈ അവസ്ഥയിലേക്ക് നയിച്ചതെന്നും അദ്ദേഹം വിശദമാക്കി. ജില്ലയുടെ വടക്കന്‍ അതിര്‍ത്തിയായ ബ്രഹ്മഗിരിക്കുന്ന്, വടക്കുപടിഞ്ഞാറുള്ള പേരിയ, പക്രംതളം, വാളാട്, തൊണ്ടാര്‍മുടി, കണ്ണവം വനം, കൊട്ടിയൂര്‍ക്കുന്നിന്റെ മുകള്‍ഭാഗം, പടിഞ്ഞാറു ഭാഗത്തുള്ള ബാണാസുരകുറിച്യര്‍പൊഴുതന മലകള്‍, തെക്കു പടിഞ്ഞാറുള്ള സുഗന്ധഗിരി, പൂക്കോട്, ലക്കിടി, വൈത്തിരി, തെക്കുള്ള എളമ്പിലേരി മല, ചേമ്പ്ര, മുണ്ടക്കൈ, ചൂരല്‍മല, തെക്കുകിഴക്ക് അതിര്‍ത്തിയിലുള്ള വെള്ളരിമല, നീലിമല, കിഴക്ക് അതിര്‍ത്തിയിലുള്ള അമ്പുകുത്തി, തൊവരിമല എന്നിവിടങ്ങളിലുണ്ടായ വ്യാപകമായ വനനശീകരണം ജില്ലയുടെ കാലാവസ്ഥാ സവിശേഷതതന്നെ മാറ്റിക്കളഞ്ഞു. ബ്രിട്ടീഷുകാരും തുടര്‍ന്നുള്ള കുടിയേറ്റക്കാരും വനനശീകരണത്തിനു ശേഷം നടത്തിയ കാപ്പി, ഏലം, തേയില എന്നിവയുടെ പ്ലാന്റേഷന്‍ കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടി.

ഇതിനുപുറമേ ജില്ലയുടെ ഭൂവിസ്തൃതിയില്‍ 30 ശതമാനത്തില്‍ കൂടുതലുണ്ടായിരുന്ന ചതുപ്പുകള്‍ തുടക്കത്തില്‍ നെല്‍കൃഷിയായും തുടര്‍ന്ന് വാഴ, കവുങ്ങ് തുടങ്ങിയ വാണിജ്യവിളകളായും കരഭൂമി തെരുവപ്പുല്ല്, കപ്പ, മുത്താറി, ഇഞ്ചി, കുരുമുളക്, കാപ്പി, റബ്ബര്‍, തുടങ്ങിയവ ചുരുങ്ങിയ കാലഘട്ടത്തിനകത്ത് വിളമാറ്റം വരുത്തിയതും വരള്‍ച്ചയിലേക്ക് നയിക്കുന്നതിന് കാരണമായി. ഇവയുടെ കൃഷി മണ്ണിലെ സ്വാഭാവിക ജൈവ സമ്പുഷ്ടതയും ജലസംഭരണശേഷിയും നഷ്ടമാക്കി. കുടിയേറ്റത്തിനുശേഷം കരഭൂമിയിലുണ്ടായ വിളമാറ്റം, കുന്നിടിക്കല്‍, വയല്‍ നികത്തല്‍, പാറപൊട്ടിക്കല്‍, കരമണല്‍ ഖനനം എന്നിവയാണ് വയനാടിന്റെ സൂക്ഷ്മ കാലാവസ്ഥയെ തകിടം മറിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ജില്ലയില്‍ ലഭിക്കുന്ന 190 ടി.എം.സി.ജലത്തില്‍ 140 ടി.എം.സി.യും പുറത്തേക്ക് ഒഴുകിപ്പോവുകയാണ്. കബനിക്കുപുറമേ വളപട്ടണം പുഴ, അഞ്ചരക്കണ്ടിപ്പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാര്‍, കോരപ്പുഴ, നൂല്‍പ്പുഴ എന്നിവയിലേക്കും ഒഴുകിപ്പോകുന്നു. 50 ടി.എം.സി.വെള്ളം മാത്രമാണ് മണ്ണിലും ജലാശയങ്ങളിലും തങ്ങിനില്‍ക്കുന്നത്. ജില്ലയില്‍ കൃഷിക്കുപയോഗപ്പെടുത്തുന്ന 75,000 ഹെക്ടര്‍ സ്ഥലത്തെ ജലസേചനത്തിനും 8.5 ലക്ഷം ജനങ്ങളുടെ ഗാര്‍ഹികാവശ്യങ്ങള്‍ക്കും 19 ടി.എം.സി. ജലം മതിയാവുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ 5.5 ടി.എം.സി. ജലം സംഭരിക്കാന്‍ മാത്രമാണ് ജില്ലയ്‌ക്ക് സൗകര്യമുള്ളത്. കാരാപ്പുഴയില്‍ 2.7 ടിഎംസിയും ബാണാസുരയില്‍ 1.8 ടി.എം. സിയും ശേഷിക്കുന്നത് കുളങ്ങള്‍, ചിറകള്‍, തോടുകള്‍, ചെക്ക്ഡാമുകള്‍, കിണറുകള്‍ തുടങ്ങിയവയിലും സംഭരിക്കപ്പെടുന്നു.

ആര്‍ എ ആര്‍ എസ്സിലെ ജലസംഭരണി

കൃഷിക്കും കുടിവെള്ളത്തിനുംമറ്റും ജില്ലക്കാവശ്യമായ ജലം ലഭ്യമാക്കാന്‍ ഹരിതകേരളം പദ്ധതിയുടെ ശാസ്ത്രീയമായ ആസൂത്രണത്തിലൂടെ സാധിക്കും. കിണര്‍ റീച്ചാര്‍ജിങ്ങിലൂടെ ഗാര്‍ഹികാവശ്യങ്ങള്‍ ഒരു പരിധിവരെ നിറവേറ്റാനാവും. ജില്ലയിലെ എസ്‌റ്റേറ്റ് മാനേജ്‌മെന്റുകളുമായി ഗ്രാമപഞ്ചായത്തുകള്‍ ധാരണാപത്രത്തിലേര്‍പ്പെട്ട് ജലവിനിയോഗത്തിന് സാധ്യമാക്കാവുന്ന വിധത്തില്‍ കുന്നുകള്‍ക്കിടയില്‍ ജലാശയങ്ങള്‍ നിര്‍മ്മിച്ചും അനുയോജ്യമായ സ്ഥലങ്ങളില്‍ കാവുകള്‍ സംരക്ഷിക്കുകയോ വളര്‍ത്തുകയോ ചെയ്തും പ്രശ്‌നപരിഹാരം സാധ്യമാണെന്ന് പി.യു.ദാസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കൈത്തോടുകള്‍, പുഴകള്‍ തുടങ്ങിയവയുടെ അരികുകളില്‍ മുളകള്‍, കാട്ടുകൂവ, നായക്കരിമ്പ്, കൈത, ഓട തുടങ്ങിയവ വെച്ചുപിടിപ്പിക്കുന്നതും കുന്നിന്‍ചെരിവുകളിലുംമറ്റും ജൈവകൃഷി നടത്തി മേല്‍മണ്ണ് ഒഴുകിപ്പോവുന്നത് തടയുന്നതും മണ്ണിന്റെ ജലസംഭരണശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

Kottayam

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.