റിയോ: ഒളിംപിക്സ് ബോക്സിങില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പുരുഷന്മാരുടെ 75 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണന് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. യുഎസിന്റെ ചാള്‍സ് ആല്‍ബര്‍ട്ടിനെ 3-0നാണ് തകര്‍ത്താണ് വികാസ് മുന്നേറിയത്.
മത്സരത്തിന്റെ തുടക്കംമുതലേ എതിരാളിക്ക് മേല്‍ ആധിപത്യം പുലര്‍ത്തിയ വികാസ് മികച്ച പോരാട്ടമാണ് പുറത്തെടുത്തത്. ശനിയാഴ്ച നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ തുര്‍ക്കി താരം ഓണ്ഡേര് സിപലാണ് വികാസിന്റെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: