Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2026, 06:41 pm IST
inEntertainment

നടന്‍ രവി മോഹനുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടി വരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ഗായിക കെനീഷ ഫ്രാന്‍സിസ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നീണ്ട വിഡിയോകളിലൂടെയാണ് കെനീഷയുടെ പ്രതികരണം. താന്‍ ആരുടേയും കുടുംബം തകര്‍ത്തില്ല. ജീവിതത്തില്‍ തകര്‍ന്നു പോയൊരു സുഹൃത്തിനെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും കെനീഷ പറയുന്നു. ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്കെല്ലാം സത്യമറിയാമെന്നും കെനീഷ പറയുന്നു.

 

ക്രൂരമായൊരു കുട്ടിക്കാലമായിരുന്നു എന്റേത്. അച്ഛന്റേയും അമ്മയുടേയും എകമകളാണ്. 2013 ല്‍ അമ്മ മരിച്ചു. 2017 ല്‍ അച്ഛന്‍ മരിച്ചു. നാല് വയസ് മുതല്‍ എന്റെ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി അതിക്രമിച്ചിട്ടുണ്ട്. 18-ാം വയസില്‍ എന്നെ കല്യാണം കഴിപ്പിച്ചു. ആ പ്രായത്തിലുള്ളൊരു കുട്ടിയ്‌ക്ക് അതായിരുന്നില്ല ആവശ്യം. നാല് മാസം മാത്രമായിരുന്നു ആ ബന്ധം നിലനിന്നത്. അയാള്‍ക്ക് പത്തിലധികം കാമുകിമാരുണ്ടായിരുന്നു. നിരന്തരം പീഡനം നേരിട്ടു. പീഡനത്തില്‍ എന്റെ വയറ്റിലുണ്ടായിരുന്നു കുഞ്ഞിനെ നഷ്ടമായി. 19-ാം വയസിലാണ് ഇത് സംഭവിക്കുന്നത്.
പിന്നാലെ അമ്മയെ നഷ്ടമായി. നാല് വര്‍ഷക്കാലം അല്‍ഷിമേഴ്‌സ് രോഗിയായ അച്ഛനെ നോക്കി. പത്ത് വര്‍ഷക്കാലമായി ഒറ്റയ്‌ക്കാണ് ജീവിതം നയിക്കുന്നത്. ആരും പറയില്ല കെനീഷ ഫേവറിലൂടെയാണ് എന്തെങ്കിലും നേടിയതെന്ന്. ബാറില്‍ അഞ്ഞൂറ് രൂപയ്‌ക്ക് പാടിയാണ് കരിയര്‍ ആരംഭിക്കുന്നത്. അതിലൊരു പ്രശ്‌നവും കാണുന്നില്ല. ഇന്ന് എന്നെ ഇവിടെ എത്തിച്ചതിന്റെ തുടക്കം അതായിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി എന്നെക്കുറിച്ച് കഥകളുണ്ടാക്കുന്നവര്‍ എന്നെപ്പറ്റി അറിയാനായി ബെംഗളൂരിവിലേക്ക് ഡിറ്റക്ടീവുകളെ അയച്ചു. ഞാന്‍ ആരെയാണ് കല്യാണം കഴിച്ചതെന്ന് അറിയാന്‍. എന്റെ അച്ഛനെ ഒരു വീട്ടില്‍ ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്ന് പറയുന്നു. എന്നെ കണ്ടാല്‍ അച്ഛനേയും അമ്മയേയും വേണ്ടെന്ന് വെച്ച ആളാണെന്ന് തോന്നുന്നുണ്ടോ? വിവരക്കേട് പറയരുത്. അനാഥയായിരിക്കുന്നത് ആസ്വദിക്കുന്ന ആളല്ല ഞാന്‍. നിങ്ങള്‍ക്കൊക്കെ എന്താണ് പ്രശ്‌നം? ഇത്രയും നാള്‍ ഞാന്‍ മിണ്ടാതിരിക്കുകയായിരുന്നു. എന്നോട് നിയമത്തെ വിശ്വസിക്കാനും പിന്തുടരാനുമായിരുന്നു പറഞ്ഞത്. എനിക്ക് ഒന്നും തെളിയിക്കേണ്ടതില്ല. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട ഞാന്‍ മറ്റൊരാളെ തന്റെ കുഞ്ഞില്‍ നിന്നും മാറ്റി നിര്‍ത്തുമെന്ന് തോന്നുന്നുണ്ടോ?

കുറച്ച് ദിവസം മുമ്പ് പാലക്കാട് ഷോ ഉണ്ടായിരുന്നു. ഗംഭീരമായിരുന്നു പരിപാടി. പാലക്കാടു നിന്ന് മാത്രമല്ല കേരളത്തിന്റെ പല ഭാഗത്തു നിന്നുള്ള ആളുകള്‍ പരിപാടി കണ്ടു. കേരളത്തില്‍ നിന്നും കൂടുതല്‍ പരിപാടികളുടെ ഓഫറുകളും ലഭിച്ചു. കുറച്ച് ദിവസം കഴിഞ്ഞാണ് അറിയുന്നത് എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ആയിട്ടുണ്ടെന്ന്. മെസേജുകള്‍ വന്ന് തുടങ്ങിയപ്പോഴാണ് മനസിലായത്. ഉടന്‍ അക്കൗണ്ട് തിരിച്ചു പിടിച്ചു. പരാതി നല്‍കിയിട്ടുണ്ട്.

എനിക്ക് കോടതി നോട്ടീസ് അയ്യചെന്ന തമിഴ്മാധ്യമങ്ങളിലെ വാര്‍ത്ത വാ്യജമാണ്. എങ്ങനെയാണ് നിങ്ങള്‍ക്ക് ആ കോടതി നോട്ടീസ് കാണുക പോലും ചെയ്യാതെ വാര്‍ത്ത എഴുതാനാകുന്നത്. എനിക്ക് അങ്ങനൊരു നോട്ടീസും കിട്ടിയിട്ടില്ല. ഒന്നും കിട്ടിയിട്ടില്ല. ഇത് എവിടുന്ന് വരുന്നുവെന്ന് അറിയില്ല. എന്റെ അക്കൗണ്ട് ഹാക്ക് ചെയ്തവര്‍ ബോട്ടിനെ വച്ച് മെസേജ് അയക്കുകയും മറുപടി നല്‍കുകയായിരുന്നു. എന്റെ മറുപടികളായിരുന്നില്ല അതൊന്നും. ആരാണ് ഹാക്ക് ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്.

മാനസികമായി തകര്‍ന്നു നില്‍ക്കുന്ന ഒരാള്‍ സഹായം തേടി വന്നപ്പോള്‍ തെറാപ്പിസ്റ്റ് എന്ന നിലയില്‍ അയാള്‍ക്ക് മാനസിക പിന്തുണ നല്‍കുകയാണ് ചെയ്തത്. വീട്ടുകാരേയും കൂട്ടുകാരേയുമെല്ലാം കടന്ന് ഒരാള്‍ സഹായം തേടി വരുമ്പോള്‍ അയാള്‍ ഏത് മാനസികാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് ഊഹിക്കാം. സ്വയം തെരഞ്ഞെടുക്കാനും തീരുമാനമെടുക്കാനുമുള്ള പക്വതയും പ്രായവുമായവരാണ് എല്ലാവരും.

അദ്ദേഹത്തിനുണ്ടായ മാനസികാഘാതം കുടുംബം പുനസ്ഥാപിക്കാനുള്ള നിലയില്‍ നിന്നും അദ്ദേഹത്തെ പൂര്‍ണമായും അകറ്റിയിരുന്നു. ആ സാഹചര്യത്തില്‍ ആ കുടുംബത്തെ ഒന്നിച്ചു ചേര്‍ക്കാന്‍ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. നിങ്ങള്‍ വളര്‍ന്നു വന്ന സാഹചര്യത്തിലല്ല ഞാന്‍ വളര്‍ന്നത്. ആരേയും ചതിക്കരുത്, കള്ളം പറയരുത്. അര്‍ഹതപ്പെടാത്തത് സ്വന്തമാക്കരുത് എന്നാണ് അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് എനിക്കാരുടേയും കുടുംബം തകര്‍ക്കാനുള്ള ഉദ്ദേശ്യമില്ല.

ഞങ്ങള്‍ എവിടേക്കും ഒളിച്ചോടിയിട്ടില്ല. നിങ്ങളുടെ കണ്‍മുന്നില്‍ തന്നെയുണ്ട്. അത്രയും പ്രശ്‌നമുണ്ടായിട്ടും സിഎം വരെ ആയിട്ടുണ്ട്. എന്താണ് നടന്നതെന്ന് ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്ക് അറിയാം. രവി മോഹന്റെ കൂടെ ഞാന്‍ പലയിട്ടത്തും യാത്ര ചെയ്തിട്ടുണ്ട്. ഒരുപാട് പേര്‍ വന്ന് എന്റെ കൈ പിടിച്ച് അദ്ദേഹത്തെ രക്ഷിച്ചതും, ആ മുഖത്ത് വീണ്ടും ചിരി കൊണ്ടു വന്നതിനും നന്ദി പറഞ്ഞിട്ടുണ്ട്. ഒരു സുഹൃത്തിനെ സഹായിച്ചതിനാണോ എന്നെ ആക്രമിക്കുന്നത്? എല്ലാത്തിനും തീര്‍പ്പു കല്‍പ്പിക്കുന്നൊരു ദിവസം വരും. ഇത് കലിയുഗമാണ്. കര്‍മ എവിടേയും പോകില്ല. ഞാന്‍ ആരെന്ന് എനിക്കറിയാം. എന്നെക്കുറിച്ച് ആശങ്കപ്പെടണ്ട.

Tags: tamil movieJayam raviLatest newsKenisha Francisgirl assalt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.