റിയോ ഡി ജനീറോ: ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സ് മത്സരങ്ങൾ ഇന്ന് തുടങ്ങുമ്പോൾ ആദ്യ ദിനം തന്നെ ഇന്ത്യൻ താരങ്ങളും ട്രാക്കിലെത്തും.
ഡിസ്‌ക്കസ് ത്രോയിൽ വൈകിട്ട് 6ന് വികാസ് ഗൗഡ, 6.40് നടക്കുന്ന 800 മീറ്റർ ഹീറ്റ്‌സിൽ മലയാളി താരം ജിൻസൺ ജോൺസൺ, പുരുഷന്മാരുടെ 20 കി.മീ. നടത്തത്തിൽ കെ. ഗണപതി, മനീഷ് സിങ്, ഗുർമീത് സിങ് എന്നിവർ ഇന്ന് മത്സരിക്കാനിറങ്ങും. രാത്രി 11നാണ് നടത്ത മത്സരം. വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് സിങാണ് ഫീൽഡിലെത്തുന്നത്. ഇന്ന് വൈകിട്ട് 6.35ന് യോഗ്യതാ റൗണ്ട്.
നാളെ പുലർച്ചെ 5.35ന് 400 മീറ്റർ ഹീറ്റ്‌സിൽ മലയാളി മുഹമ്മദ് അനസും 5.50ന് നടക്കുന്ന ലോങ്ജമ്പ് യോഗ്യതാ റൗണ്ടിൽ അങ്കിത് ശർമ്മയും ഇന്ന് ഇറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: