കാന്‍ബറ: ഹാഷിം ആംല, ഫാഫ് ഡുപ്ലെസിസ് എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറികളുടെ മികവില്‍ അയര്‍ലന്‍ഡിനെതിരേ ദക്ഷിണാഫ്രിക്കയ്ക്കു കൂറ്റന്‍ സ്കോര്‍. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ നാലു വിക്കറ്റിനു 411 റണ്‍സ് നേടി. ആംല 159 റണ്‍സും ഡുപ്ലെസിസ് 109 റണ്‍സും നേടി പുറത്തായി.
ആംലയുടെ 20-ാം ഏകദിന സെഞ്ചുറിയാണ് ഇന്നു പിറന്നത്. ഏറ്റവും വേഗത്തില്‍ 20 സെഞ്ചുറി നേടിയ താരമെന്ന റിക്കാര്‍ഡും ആംല സ്വന്തമാക്കി. തന്റെ 111-ാം മത്സരത്തിലാണ് ആംല നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയുടെ വിരാട് കോഹ്ലിയുടെ റിക്കാര്‍ഡാണ് ആംല മറികടന്നത്.
അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഡേവിഡ് മില്ലര്‍-റില്ലി റൂസ്വോ സഖ്യമാണു സ്കോര്‍ 400 കടത്തിയത്. റൂസ്വോ 30 പന്തില്‍ 61 റണ്‍സും മില്ലര്‍ 23 പന്തില്‍ 46 റണ്‍സും നേടി. ഇരുവരും ചേര്‍ന്ന് 51 പന്തില്‍ 110 റണ്‍സാണ് അടിച്ചുകൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: