നെല്‍സണ്‍: ലോകകപ്പ് ക്രിക്കറ്റിന് വെളിയിലേയ്ക്ക് യുഎഇയ്ക്ക് പിന്നാലെ സ്കോട്ട്ലന്ഡിനും മടങ്ങാം. സ്കോട്ട്ലന്‍ഡിനെതിരായ മത്സരത്തില്‍ ബംഗ്ലാദേശ് ആറ് വിക്കറ്റിന് വിജയം സ്വന്തമാക്കിയതോടെയാണ് യുഎഇയ്ക്ക് പുറത്തേയ്ക്കുള്ള വാതില്‍ തുറന്നത്. യുഎഇ നാല് മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സ്കോട്ട്ലന്‍ഡ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെടുത്തു. കൈല്‍ കോട്സറിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് സ്കോട്ട്ലന്‍ഡ് കൂറ്റന്‍ സ്കോര്‍ കണ്ടെത്തിയത്. 134 പന്തില്‍ 17 ഫോറും നാലു സിക്സറും പറത്തിയാണ് കോട്സര് സെഞ്ച്വറി കണ്ടെത്തിയത്. മാറ്റ് മക്കന്‍ 35 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 48.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു. തമിം ഇംഖ്ബാല് (95), മഹമ്മുദുള്ള (62), മുഷ്ഫിഖര്‍ റഹ്മാന് (60), ഷക്കീബ് അല്‍ ഹസന് (പുറത്താവാതെ 52), ഷാബിര്‍ റഹ്മാന് (പുറത്താവാതെ 52) എന്നിവരുടെ ബാറ്റിംഗാണ് ബംഗ്ളാദേശിന് വിജയം ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: