കണ്ണൂര്‍: സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പ്ലസ് വണ്‍, കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്കും കേന്ദ്രീകൃത സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്കും ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍/കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് (കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകള്‍) ഏപ്രില്‍ 15 ന് നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ രാവിലെ 8.30ന് സ്‌പോര്‍ട്‌സ് കിറ്റ്, വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സ് പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി എത്തണം.














