ഇരിട്ടി: ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുപ്പത്തി ഏഴാമത് സ്ഥാപക ദിനം 54 കീഴൂര്‍ ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. പതാക ഉയര്‍ത്തല്‍, പ്രവര്‍ത്തകയോഗം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. ബൂത്ത് പ്രസിഡണ്ട് എം.ചന്ദ്രന്‍ പതാക ഉയര്‍ത്തി. പ്രവര്‍ത്തകയോഗത്തില്‍ കെ.രാധാകൃഷ്ണന്‍, എം.സുരേഷ് ബാബു. പി.സജിത്ത്, കെ.ജയപ്രകാശ്, സന്ദീപ് .പ്രേമരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 55 കീഴൂര്‍ ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഘോഷത്തിന്റെ ഭാഗമായി നടന്ന പ്രവര്‍ത്തക യോഗത്തില്‍ എ.പ്രമോദ് കുമാര്‍, വി.പ്രഭാകരന്‍, കെ.ജയപ്രകാശ്, കെ.നാാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എടക്കാനം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രവര്‍ത്തക സമിതിയോഗത്തില്‍ കെ.ഉത്തമന്‍, എം.രാമകൃഷ്ണന്‍, രാംദാസ് എടക്കാനം, പി.ബിജു തുടങ്ങിയവര്‍ സംസാരിച്ചു.














