കണ്ണൂര്‍: അന്താരാഷ്‌ട്ര കരാത്തെ മത്സരത്തില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ നിന്നും അവസരം ലഭിച്ച സംഘം സ്‌പോണ്‍സര്‍മാരില്ലാത്തതിനാല്‍ അവസരം നഷ്ടപ്പെടുന്നു. ഇട്ടോസു- റിയു കരാത്തെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ 5 പേര്‍ക്കാണ് അപൂര്‍വ്വ ഭാഗ്യം ലഭിച്ചത്. ആഗസ്തില്‍ ചൈനയില്‍ നടക്കുന്ന കരാത്തെ മത്സരത്തിലേക്കാണ് കെ.ബി.വരുണ്‍, വി.അക്ഷയ്, റീമാ റാജ്, വി. വി.അമല്‍, കെ. കെ.സുമേദന്‍ എന്നിവര്‍ക്ക് യോഗ്യത ലഭിച്ചത്. ഡിസംബറില്‍ നാസില്‍ നടന്ന മത്സരത്തില്‍ 5 സ്വര്‍ണ്ണം 3 വെള്ളി 2 വെങ്കലം എന്നിവ ഇവര്‍ കരസ്ഥമാക്കിയിരുന്നു. ഇതാണ് ഇവരെ ഈ നേട്ടത്തിലെത്തിച്ചത്. ചൈനയിലെ മത്സരത്തിന് പങ്കെടുക്കാനായി ഒരാള്‍ക്ക് വിസയടക്കം ഒരു ലക്ഷത്തോളം രൂപ ചെലവാകും. ഇതിനായി സ്‌പോണ്‍സര്‍മാരെ തേടുകയാണ് ഇവരിപ്പോള്‍. നാളെ താഴെചൊവ്വ കെ.പി ടവറില്‍ വൈകീട്ട് 3 മണിക്ക് കരാത്തെ ഫെസ്റ്റ് 2017 സംഘടിപ്പിക്കുന്നു. ഫോണ്‍: 9895070284, 9961472140
വാര്‍ത്താ സമ്മേളനത്തില്‍ കരാത്തെ സ്‌കൂള്‍ രക്ഷാധികാരി ഒ.ഇ.രഞ്ചിത്ത് കുമാര്‍, ചീഫ് ഇന്‍സ്ട്രക്ടര്‍ കെ.സുമേദന്‍, റീമാ രാജ്, നജീബ് നടാല്‍, വരുണ്‍, എന്നിവര്‍ പങ്കെടുത്തു.














