ചെറുപുഴ: പെരിങ്ങോം സിആര്‍പിഎഫ് ക്യാമ്പിന്റെ നൂറ്റിനാല്‍പത്തഞ്ചാം ബാച്ചിലെ 290 സൈനികര്‍ 44 ആഴ്ചത്തെ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി. ഗോവാ പോലീസിലെ 13 വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക പരിശീലനം ലഭിച്ച സൈനികരുടെ പാസിംഗ് ഔട്ട് പരേഡില്‍ സി.ആര്‍.പി.എഫ് ഡി.ഐ.ജി എം.ജെ.വിജയ് സല്യൂട്ട് സ്വീകരിച്ചു. അസിസ്റ്റന്റ് കമ്മാന്റന്റ് എ.കെ.അനസ്, ഡെപ്യൂട്ടി കമ്മാന്റന്റ് പി.കെ.രജക്ക് എന്നിവര്‍ പരേഡിന് നേതൃത്വം നല്‍കി. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരായ പി.ജി.രവിന്ദ്രനാഥന്‍, ആര്‍.എസ്.റൗട്ട്, കെ.എം.ബിജു, അലക്‌സ് ജോര്‍ജ്ജ്, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാജേശ്വരി രാമാ ഷേട്കര്‍, അഫ്രിന്‍ വസിയര്‍ ഷെയ്‌ക്ക്, ജി.സൈതന്‍ നായിഡു, തുടങ്ങിയവര്‍ ഏറ്റവും മികച്ച കേഡറ്റുകള്‍ക്കുള്ള അവാര്‍ഡ് നല്‍കി.
















