കണ്ണൂര്‍: നേതാജി റോഡില്‍ മുസ്‌ലിം പള്ളിയുടെയും അമ്പലത്തിന്റെയും ദൂരപരിധിക്ക് അകത്ത് പ്രവര്‍ത്തിക്കുന്ന വിദേശ മദ്യശാല അടച്ചുപൂട്ടണമെന്ന് ജനകീയ സമിതി സംഘടിപ്പിച്ച പ്രതിഷേധ യോഗം അവശ്യപ്പെട്ടു. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്നതും വ്യാപാര സമുച്ഛയങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മദ്യശാല മാറ്റി സ്ഥാപിച്ചത് ജനവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. മദ്യനിരോധന സമിതി നേതാവ് രാജന്‍ കോരമ്പേത്ത് ഉദ്ഘാടനം ചെയ്തു. സമരസമിതി ജനറല്‍ കണ്‍വീനര്‍ ടി.സി താഹ അധ്യക്ഷനായി. മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ടി.പി.ആര്‍.നാഥ്, ജില്ലാ സെക്രട്ടറി ദിനു മൊട്ടമ്മല്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം.ഷഫീഖ്, എന്‍.കെ.അജയകുമാര്‍, ബി.ഷറഫുദ്ദീന്‍ മൗലവി, കവിയൂര്‍ രാഘവന്‍, പി.വി.സജീവന്‍ സംസാരിച്ചു.
















