നെയ്യാറ്റിന്‍കര: വഌങ്ങാമുറി ഗുരുമന്ദിരം ദുര്‍ഗാദേവി ക്ഷേത്രത്തില്‍ ആത്മോത്സവത്തിന് ഇന്ന് കൊടിയേറും. സനാതന അദൈ്വതആശ്രമം മഠാധിപതി സ്വാമി രാജേന്ദ്രഗുരുദേവ ജയന്തിയും ബ്രഹ്മസ്ഥാന ക്ഷേത്രവാര്ഷികവും സമന്വയിക്കുന്ന ആത്മോത്സവം 10 ന് സമാപിക്കും.
ഇന്ന് രാവിലെ 11 ന് കൊടിമര ഘോഷയാത്ര, ഉച്ചയ്ക്ക് 12.30 ന് അന്നപ്രസാദം, 1.45 ന് കൊടിയേറ്റ്, രാത്രി 8 ന് പുഷ്പാഭിഷേകം. നാളെ രാവിലെ 7 ന് ലക്ഷാര്‍ച്ചന, വൈകിട്ട് 6 ന് ഭജന, 7.30 ന് പ്രസാദ വിതരണം. 10 ന് രാവിലെ 7.10 ന് മന്ത്രദീക്ഷിതരുടെ ഗുരുപാദ പൂജ. 10 ന് സാംസ്കാരിക സമ്മേളനം കെ. അന്‍സലന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്സണ്‍ ഹീബ മുഖ്യപ്രഭാഷണം നടത്തും.
2016 ലെ സ്വാമി രാജേന്ദ്രഗുരുദേവ കീര്‍ത്തി പുരസ്കാരങ്ങള്‍ ‘ജന്മഭൂമി’ ലേഖകന്‍ അജി ബുധന്നൂര്‍ (മാധ്യമ പ്രവര്ത്തകന്), ആനന്ദ് കണ്ണശ (ജീവകാരുണ്യ പ്രവര്ത്തകന്), വിളപ്പില്‍ രാധാകൃഷ്ണന് (സാമൂഹിക പ്രവര്ത്തകന്) എന്നിവര്‍ക്ക് പ്രയാര്‍ ഗോപാലകൃഷ്ണന് സമ്മാനിക്കും. 11 ന് പൊങ്കാല, 12.45 ന് നിവേദ്യം, 1.30 ന് സമൂഹസദ്യ, വൈകിട്ട് 3 ന് ഗുരുദേവദര്‍ശനം, നാണയ പ്രസാദ വിതരണം, സത്സംഗം, 6 ന് ആറാട്ട്, പൂര്‍ണകുംഭം എഴുന്നെള്ളിപ്പ്, തുടര്‍ന്ന് ഘോഷയാത്ര. രാത്രി 8 ന് പുഷ്പാഭിഷേകം, 9.30 ന് കൊടിയിറക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: