Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മലമേല്‍ നാടുകാണിപ്പാറയും പൈതൃകനഷ്ടത്തിന്റെ ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2017, 11:07 am IST
in Kollam

സജീഷ് വടമണ്‍

അഞ്ചല്‍: മലമേല്‍ ഇക്കോ ടൂറിസത്തിന് മൂന്ന് കോടി രൂപ പദ്ധതി വിഹിതം അനുവദിച്ച് സര്‍ക്കാര്‍ അനുമതിയായതോടെ വിനോദസഞ്ചാരികള്‍ക്കായി ഒരു കവാടം കൂടി തുറക്കുന്നു. കൊട്ടാരക്കര -ആയൂര്‍ എംസി റോഡില്‍ നിന്നും രണ്ടുകിലോമീറ്റര്‍ ഉള്ളിലായി മലമേല്‍ മൂഴിക്കുന്ന് ശങ്കരനാരായണ ക്ഷേത്രത്തിനോട് ചേര്‍ന്ന വിശാലമായ പാറയാണ് മൂന്നുകോടി പദ്ധതിയില്‍ മുഖം മിനുക്കുന്നത്.

നാടുകാണിപ്പാറ എന്ന ഉയരമുള്ള പാറയടങ്ങിയ പ്രകൃതിരമണീയമായ സ്ഥലവും ഉള്‍പ്പെടെയാണ് ടൂറിസത്തിന് ഏറ്റെടുത്തിരിക്കുന്നത്. അഞ്ചേക്കറോളം വരുന്ന നിരന്ന പാറയും വാനരക്കൂട്ടവും പുരാതന ക്ഷേത്രവും കാണാന്‍ നിരവധി സഞ്ചാരികളാണ് ഇവിടെ എത്താറുള്ളത്. കിഴക്കന്‍ മേഖളയിലെ പ്ധാന തീര്‍ത്ഥാടനകേന്ദ്രമായി വളര്‍ത്താവുന്ന പാറ കാഴ്ചക്കാര്‍ക്ക് മാത്രമായി ഒരുങ്ങുമ്പോള്‍ ക്ഷേത്രസംസ്‌കൃതിക്ക് കോട്ടം തട്ടുമോ എന്ന ആശങ്കയും ശക്തമാണ്. ഇവിടെ എത്തുന്നവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സൗകര്യംപോലും ഇതുവരെ ഏര്‍പ്പെടുത്തിയിരുന്നില്ല. വാച്ച് ടവറും ബാത്ത്‌റൂം സൗകര്യങ്ങളും റോപ് വേയും നിര്‍മ്മിക്കുകയും കാന്റീന്‍, കഫ്ടീരിയ എന്നീ സൗകര്യങ്ങളുണ്ടാക്കുകയും വേണമെന്ന ആവശ്യം പുതിയ പദ്ധതിയോടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ. ടിക്കറ്റ്കൗണ്ടര്‍, കളി സ്ഥലം എന്നിവ ഒരുക്കാനാണ് തുടക്കത്തില്‍ ശ്രമിക്കുന്നത്.

മലമേല്‍ പാറക്കൂട്ടത്തിലെ സുന്ദരദൃശ്യങ്ങളും പ്രത്യേക കാലാവസ്ഥയുമാണിവിടുത്തെ ആകര്‍ഷണീയത. തേക്കിന്‍ തോട്ടങ്ങളും ചന്ദനമരക്കൂട്ടങ്ങളും അപൂര്‍വയിനം പക്ഷികളും കാണാന്‍ ആളുകളെത്താറുണ്ട്. ആല്‍ബങ്ങള്‍ക്കും സീരിയലുകള്‍ക്കും ഷൂട്ടിങിനും ഇവിടെ നിരവധി ആളുകള്‍ എത്താറുണ്ട്. വേനല്‍ക്കാലമെത്തുമ്പോള്‍ ദേശാടനപക്ഷികളും ഇവിടെ താവളമാക്കാറുണ്ട്.

ആഫ്രിക്കന്‍ പ്രാവിന്റെ ജനുസിലുള്ള സാന്‍ഗ്രൂസ് പക്ഷികളെ പ്രജനനത്തിനായി ഇവിടെ എത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. മറ്റ് നിരവധി പക്ഷിവര്‍ഗങ്ങളുടേയും ആവാസമേഖലയാണ് മലമേല്‍ പാറക്കൂട്ടം.

ജില്ലാടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ആണ് ചുമതലയെങ്കിലും നടപ്പാക്കുന്നതെങ്കിലും ഇക്കോ ടൂറിസത്തിന് പദ്ധതി ഏല്‍പ്പിക്കാനാണ് സാധ്യത.

ടൂറിസം പദ്ധതി നടപ്പാക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം അവഗണിക്കപ്പെടുകയാണെന്ന് ആരോപണമുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലാണ് ക്ഷേത്രം. ബോര്‍ഡും ക്ഷേത്രത്തെ അവഗണിച്ച മട്ടാണ്. ടൂറിസം പദ്ധതി നടപ്പിലാക്കുമ്പോള്‍ ക്ഷേത്രത്തിന്റെ പരിപാവനതയ്‌ക്കും ആചാരങ്ങള്‍ക്കും കോട്ടം വരുമെന്നാണ് ഭക്തജനങ്ങളുടെ ആശങ്ക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇഷ മറിയം ഹാരിസ് (ഇടത്ത്)
News

കോക് റോച്ച് ജനതാ പാര്‍ട്ടിക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് വീഡിയോ ചെയ്ത മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസിനെ തിരഞ്ഞ് ഐബി

News

ബംഗാളിൽ റേഷൻ വിതരണത്തിലെ വൻ വെട്ടിപ്പ് പിടികൂടുന്നു; ജൂൺ ഒന്നുമുതൽ സുവേന്ദുവിന്റെ അന്നപൂർണ്ണ പദ്ധതി

Defence

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)
India

കോക് റോച്ച് ജനതാ പാര്‍ട്ടി ഭൂമിയിലേക്കിറങ്ങുന്നു…മോദിവിരുദ്ധ എന്‍ജിഒകളുടെ തലസ്ഥാനമായ ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു

Entertainment

പ്രേംനസീർ സുഹൃത് സമിതി -ഉദയസമുദ്ര ഗ്രൂപ്പ് പ്രേം സ്‌മൃതി 2026 രാഷ്‌ട്രീയ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

‘ പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല ‘ ; ടിനി ടോം

കാട്ടാളന് A സർട്ടിഫിക്കറ്റ് ,മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

വമ്പൻ പ്രതീക്ഷകൾ സൃഷ്ടിച്ച് അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം റിലീസ് കൗണ്ട്ഡൗൺ ആരംഭിച്ചു; ആഗോള റിലീസ് 2026 ജൂലൈ 3

സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.