തിരുവനന്തപുരം: ചക്കയും പുളിഞ്ചിക്കയും ജാതിക്കയും തുടങ്ങി ഏറ്റവും സുലഭമായി ലഭിക്കുന്ന നാടന്‍ പഴങ്ങളും വിഭവങ്ങളും കൊണ്ടുള്ള ഉത്പന്നങ്ങളുമായി സ്വദേശി ഫെസ്റ്റിവല്‍. ഗാന്ധി സെന്റര്‍ ഫോര്‍ റൂറല്‍ ഡെവലപ്‌മെന്റും സ്വദേശി ട്രസ്റ്റും വൈഎംസിഎയും സംയുക്തമായിട്ടാണ് തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ സ്വദേശി ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. നാടന്‍ ഉത്പന്ന നിര്‍മ്മാണ രംഗത്തെ ഗുണമേന്മയും ഔഷധഗുണവും വ്യക്തമാക്കുകയാണ് ഫെസ്റ്റിവല്‍. കൊളസ്റ്ററോള്‍ നിവാരണി, വയര്‍ അപ്‌സെറ്റിനുളള ജാതിക്കാ ടോണ്‍, ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ചക്ക ടോണ്‍. നാടന്‍ പഴങ്ങളില്‍ നിന്നുമുള്ള സ്‌ക്വാഷ് ഉത്പന്നങ്ങള്‍. നാടന്‍ അച്ചാറുകള്‍. ചക്കപേഡ, ചക്കവരട്ടി, ചക്കകേക്ക്, ചക്കഅച്ചാര്‍ തുടങ്ങി വിവിധങ്ങളായ ചക്ക ഉത്പന്നങ്ങളും പ്രദര്‍ശനത്തിലുണ്ട്. താളിപ്പൊടി, ദാഹശമിനി, നറുനീണ്ടി, രക്തചന്ദനം, കസ്തൂരി മഞ്ഞള്‍ എന്നിവയടക്കം വിവിധങ്ങളായ മുന്നൂറില്‍പരം നാടന്‍ ഉത്പന്നങ്ങള്‍ മേളയുടെ ഭാഗമായിട്ടുണ്ട്. മെഴുകുതിരി, ചന്ദനതിരി, കുട തുടങ്ങിയ നാടന്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം, സ്വദേശി പ്രസ്ഥാനത്തിന്റെ അര്‍ത്ഥ വ്യാപ്തിയെക്കുറിച്ചുളള സെമിനാറുകള്‍, സ്വദേശിയുടെ പ്രായോഗികത വിശദമാക്കുന്ന നാടന്‍ ഉത്പന്ന പ്രദര്‍ശനം എന്നിവയും ഫെസ്റ്റിവെലില്‍ നടത്തിവരുന്നു. സ്വദേശി പ്രകൃതികൃഷി പരിശീലനം 6,7 തീയതികളിലും കേക്കു നിര്‍മാണം 8,9,10 തീയതികളിലും നടക്കും. പേപ്പര്‍ ബാഗ് നിര്‍മാണം 11,12 തീയതികളിലും ചക്ക ഉല്‍പ്പന്ന നിര്‍മാണം 17,18,19 തീയതികളിലും കുട നിര്‍മാണം 20,21 തീയതികളിലും ഭക്ഷ്യ ഉത്പന്ന നിര്‍മാണം 22,23,24 തീയതികളിലും നടക്കും.ഫെസ്റ്റിവെല്‍ 24ന് സമാപിക്കും.
















