തിരുവനന്തപുരം: ശ്രീ സ്വാതിതിരുനാള്‍ സംഗീതോത്സവത്തിന്റെ ഭാഗമായി ആകാശവാണി തിരുവനന്തപുരം നിലയം മൂന്നു ദിവസങ്ങളിലായി സംഗീത വിരുന്നൊരുക്കുന്നു. 7ന് പാറശാല ബി. പൊന്നമ്മാളിന്റെ സംഗീതകച്ചേരി, 8ന് ശങ്കരന്‍ നമ്പൂതിരിയുടെ സംഗീതകച്ചേരി, 9ന് വെട്ടിക്കവല കെ.എന്‍. ശശികുമാറും സംഘവും അവതരിപ്പിക്കുന്ന നാഗസ്വരക്കച്ചേരി, തിരുവനന്തപുരം കോട്ടയ്‌ക്കകം ലെവി ഹാളില്‍ വൈകിട്ട് 6.30ന് പരിപാടികള്‍ ആരംഭിക്കും.
















