തിരുവനന്തപുരം: കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും തിരുവനന്തപുരം പ്രസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് എതിരെ നേര്‍വരകള്‍ എന്നപേരില്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം നടത്തി. ജയില്‍ മേധാവി എഡിജിപി ആര്‍. ശ്രീരേഖ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രായഭേദമന്യേ ഇന്ന് സ്ത്രീകള്‍ ചൂഷണത്തിനിരയാകുന്നതിന്റെ കാരണം കണ്ടുപിടിക്കണമെന്നും അത്തരക്കാര്‍ക്ക് തക്ക ശിക്ഷ നല്‍കണമെന്നും ശ്രീലേഖ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ് പിള്ള അധ്യക്ഷത വഹിച്ചു. എഡിജിപി ശ്രീലേഖയ്‌ക്കും സേറയ്‌ക്കും പ്രസ് ക്ലബ് സെക്രട്ടറി കെ.ആര്‍. അജയന്‍ ഉപഹാരങ്ങള്‍ നല്‍കി.
















