പാനൂര്‍: കരിയാട് നമ്പ്യാര്‍സ് യുപി സ്‌ക്കൂള്‍ നവതി ആഘോഷത്തിനു സമാപനം. സമാപന പരിപാടി മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്‌മയില്‍ നിര്‍മ്മിച്ച സ്‌റ്റേജ്, ലൈബ്രറി, റീഡിംഗ് റൂം സമര്‍പ്പണവും നടന്നു. ഇകെ.മനോജ് അദ്ധ്യക്ഷത വഹിച്ചു. എന്‍.സി.ടി.രാജഗോപാല്‍, വി.പി.ശങ്കരന്‍, എം.ടി.കെ.ബാബു, പി.പ്രഭാകരന്‍, എന്‍.സി.ടി.വിജയകുമാര്‍, കെ.രാജന്‍, കെ.ശബരി എന്നിവര്‍ പ്രസംഗിച്ചു. യാത്രയയപ്പ് സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എം.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ മാനേജരായിരുന്ന എന്‍.സി.ടി.മധുസൂതനന്‍ നമ്പ്യാരുടെ ഫോട്ടോ അനാച്ഛാദനം കെ.എ.പട്ട്യേരി നിര്‍വ്വഹിച്ചു. ചൊക്ലി എഇഒ കെ.ശ്രീവത്സന്‍ എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്തു. പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം മാധ്യമ പ്രവര്‍ത്തകന്‍ പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. എംകെ.മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു.
















