കണ്ണൂര്‍: ഗവ ടൗണ്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകന്‍ വി.എ.പ്രേമരാജന്‍ മാസ്റ്റര്‍ക്ക് വിദ്യാര്‍ത്ഥികള്‍ യാത്രയയപ്പ് നല്‍കി. യാത്രയയപ്പിനോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ അരങ്ങേറി. യാത്രയയപ്പ് പരിപാടിയുടെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡണ്ട് ടി.എം.മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു. പി.കെ.രാഗേഷ് ഉപഹാര സമര്‍പ്പണം നടത്തി. ടി.ഒ.മോഹനന്‍, ആര്‍.രഞ്ജിത്ത്, എന്‍.ബാലകൃഷ്ണന്‍ മാസ്റ്റര്‍, പി.വി.ജയസൂര്യന്‍, പി.ശ്രീജ എന്നിവര്‍ സംസാരിച്ചു. വി.സി.ശൈലജ ടീച്ചര്‍ സ്വാഗതവും ഒ.ദേവസ്യ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
















