തിരുവനന്തപുരം: കെഎസ്ഇബി ലിമിറ്റഡിന്റെ കഴക്കൂട്ടം ഇലക്ട്രിക്കല്‍ ഡിവിഷന്റെ കീഴില്‍ വരുന്ന കണിയാപുരം, മംഗലപുരം, പോത്തന്‍കോട്, കഴക്കൂട്ടം, കുളത്തൂര്‍, ശ്രീകാര്യം, ഉള്ളൂര്‍, കേശവദാസപുരം, വട്ടപ്പാറ, നാലാഞ്ചിറ, ബീച്ച്, പേട്ട, ശ്രീവരാഹം സെക്ഷനുകളിലെ ഇലക്ട്രിക് പോസ്റ്റുകളില്‍ കെട്ടിയിട്ടിരിക്കുന്ന പരസ്യബോര്‍ഡുകള്‍ ഏപ്രില്‍ 7ന് മുമ്പ് നീക്കം ചെയ്യണമെന്ന് കെഎസ്ഇബി.
അല്ലാത്തപക്ഷം കെഎസ്ഇബി ലിമിറ്റഡിന്റെ ചെലവില്‍ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യുകയും വേണ്ടിവരുന്ന ചെലവ് അതാത് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ഈടാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: