പിലാത്തറ: മണിയറ എടക്കാട്ടപ്പന്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ പുനര്‍നിര്‍മ്മാണത്തിന് ശേഷം മേയില്‍ നടക്കുന്ന പുന:പ്രതിഷ്ഠാ ബ്രഹ്മകലശത്തിനുള്ള വിഗ്രഹം ഘോഷയാത്രയായി എത്തിച്ചു. കൊഴുമ്മല്‍ പുതുമന വളപ്പില്‍ മനോജ് ശില്പി കൃഷ്ണശിലയില്‍ തീര്‍ത്ത വിഗ്രഹം ഞായറാഴ്ച രാവിലെ പണിപ്പുരയില്‍ നിന്ന് ആചാരപ്രകാരം പുറത്തിറക്കി. കോറോം അമ്പലത്തറയില്‍ നിന്നും വാഹനങ്ങളുടെ അകമ്പടിയോടെ വിഗ്രഹ ഘോഷയാത്ര മണിയറയിലെത്തി. തുടര്‍ന്ന് നാട്ടുകാര്‍ സ്വീകരിച്ചാനയിച്ച് ക്ഷേത്രത്തില്‍ എത്തിച്ചു. ക്ഷേത്രം പ്രസിഡണ്ട് എം.പി.ജനാര്‍ദ്ദനന്‍, സെക്രട്ടറി പി.കെ.പദ്മനാഭന്‍, സുകുത്തയാരി, എന്‍.കെ.പദ്മനാഭന്‍ നമ്പ്യാര്‍, മണിയറ പൂമാല ഭഗവതിക്ഷേത്രം ഭാരവാഹികളായ നാരായണന്‍ വിശ്വകര്‍മ്മ കിഴക്കിനിയില്‍ കുഞ്ഞിരാമന്‍, അടിയന്തരക്കാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കലശോത്സവം വരെ വിഗ്രഹം നെല്ലൂര്‍ കോരച്ചന്‍ വീട് തറവാട്ടില്‍ സൂക്ഷിക്കും.
















