മയ്യില്‍: ധര്മ്മബോധമ്മുള്ള സമൂഹം ഇവിടെ നടക്കുന്ന അധാര്‍മ്മികതയ്ക്കെതിരെ പ്രതികരിക്കാത്തതാണ് ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളി എന്ന് സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ. കുറ്റിയാട്ടൂര്‍ ശ്രീ ശങ്കര വിദ്യാനികേതനില്‍ നടക്കുന്ന ശ്രീമദ് ഭഗവത് ഗീതാജ്ഞാന യജ്ഞത്തില്‍ പ്രഭാഷണം നത്തുകയായിരുന്നു സ്വാമിനി. യജ്ഞം എന്നാല്‍ സ്വാര്‍ത്ഥരഹിതമായ കര്‍മ്മം എന്നാണ്. ആയതിനാല്‍ സ്വാര്‍ത്ഥത വെടിഞ്ഞ് ലോകത്തിന് വെല്ലുവിളിയാകുന്ന അധാര്‍മ്മിക ശക്തികള്‍ക്കെതിരെ പ്രതികരികാനുള്ള ആര്‍ജ്ജവം നാം കാണിക്കണം. പരനന്മയെ ലാക്കാക്കികൊണ്ടുള്ള സേവനം നടത്തുന്ന ആസുരിക ശക്തികള്‍ക്കെതിരെ ധാര്മ്മികതയലൂന്നിയുള്ള പ്രതികരണം നടത്തുന്ന പുതുതലമുറയെ സൃഷ്ടിച്ചെടുക്കലാണ് ഇത്തരം യജ്ഞത്തിലൂടെ ശ്രീശങ്കര വിദ്യാനികേതനില്‍ നടക്കുന്നത്. ഭഗവത് ഗീത ഏതൊരു വ്യക്തിയേയും ശാന്തിയിലേക്കും സമാധാനത്തിലേക്കും നയിക്കുന്ന ഒറ്റമൂലിയാണെന്നും സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: