കൊടുങ്ങല്ലൂര്‍: നാട്ടുകാരുടെ എതിര്‍പ്പിനിടെ നഗരസഭയിലെ എരിശ്ശേരിപ്പാലത്ത് വിദേശമദ്യ വില്ലനശാല തുടങ്ങി.മദ്യശാലക്കെതിരെ റസിഡന്‍സ് അസോസിയേഷനും നാട്ടുകാരും സമരത്തിലായിരുന്നു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ അമ്പതോളം വരുന്ന സമരക്കാരെ പോലിസ് അറസ്റ്റു ചെയ്തു നീക്കി. തുടര്‍ന്ന് കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ സ്റ്റോക്കിറക്കി മദ്യവില്‍പനയുമാരംഭിച്ചു. ഇതിനിടെ മദ്യശാലക്കെതിരായി ഇടതു കൗണ്‍സിലര്‍ നടത്തിയ സമരം ജനങ്ങളെ കബളിപ്പിക്കലായിരുന്നു എന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇടതുപക്ഷം ഭരിക്കുന്ന നഗരസഭയുടെ അനുമതിയോടെയാണ് മദ്യ വില്പനശാല വന്നത് എന്നാണ് ആക്ഷേപമുയര്‍ന്നത്.
















