ഇരിങ്ങാലക്കുട: വാദി അറിയാതെ കേസ് പിന്‍വലിച്ചത് ചോദ്യം ചെയ്ത് നല്‍കിയ കേസിലെ പ്രതികളെ മൂന്ന് വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയടയ്‌ക്കാനും ശിക്ഷിച്ചു. ചളിങ്ങാട് പുഴങ്കര ഇല്ലത്ത് അബ്ദുള്‍ ഖാദര്‍ എന്ന ഇല്ലു, പുഴങ്കര ഇല്ലത്ത് സാദത്ത്, പുഴങ്കര ഇല്ലത്ത് ഷഫിക്, പള്ളിപറമ്പില്‍ റാസിക്ക്, പള്ളിപറമ്പില്‍ റഹിം, തൈവളപ്പില്‍ സലിം എന്നിവരെയാണ് ഇരിങ്ങാലക്കുട അഡിഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്.
കയ്‌പമംഗലം പടിഞ്ഞാറെ വീട്ടില്‍ ഹമീദിന്റെ മകന്‍ അബ്ദുള്‍ റസാഖ് നല്‍കിയ പരാതിയിലാണ് കേസ് വീണ്ടും വിചാരണ നടത്തിയത്. റസാഖിനെ അക്രമിച്ച കേസിലെ പ്രതികളാണിവര്‍. പബ്‌ളിക് പ്രൊസിക്യുട്ടറെ സ്വാധീനിച്ച് കേസ് പിന്‍വലിപ്പിച്ചു എന്നാണ് പരാതി.
1991ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ട ദിവസമാണ് കയ്‌പമംഗലം പടിഞ്ഞാറെ വീട്ടില്‍ ഹമീദിന്റെ മകന്‍ അബ്ദുള്‍ റസാഖിനെ ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ റസാഖിനെ ചളിങ്ങാട് വെച്ച് ഏഴംഗ സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ റസാഖ് ഏറെ നാളത്തെ ചികിത്സയ്‌ക്കുശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്. ആക്രമണത്തെ തുടര്‍ന്ന് മതിലകം പോലിസ് കേസെടുത്തിരുന്നെങ്കിലും കുറ്റപത്രം നല്‍കിയിരുന്നില്ല. തുടര്‍ന്ന് 1997ല്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് കുറ്റപത്രം നല്‍കിയത്.
സംഭവത്തില്‍ ഒന്നാം പ്രതി വൈപ്പിന്‍ പാടത്ത് ബഷീര്‍, രണ്ടാംപ്രതി അബ്ദുള്‍ ഖാദര്‍ എന്നിവരെ അറസ്റ്റ് ചെയ്‌തെങ്കിലും രണ്ടാംപ്രതി വിചാരണയ്‌ക്കിടെ മുങ്ങി. മറ്റു പ്രതികളും ഒളിവില്‍ പോയി. ഇതിനെ തുടര്‍ന്ന് ഒന്നാം പ്രതിക്ക് മാത്രമാണ് ശിക്ഷ ലഭിച്ചത്.
















