കാക്കനാട്: വിഷുവിനോടനുബന്ധിച്ച് ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ‘ജൈവ കാര്‍ഷികോത്സവം 2017’ ഏഴ് മുതല്‍ പതിനൊന്നു വരെ രാജേന്ദ്ര മൈതാനിയില്‍. പ്ലാസ്റ്റിക് ഒഴിവാക്കി ഗ്രീന്‍ പ്രോട്ടോകോള്‍ നിബന്ധനകള്‍ക്ക് വിധേയമാണ് ജൈവ കാര്‍ഷികോത്സവം സംഘടിപ്പിക്കുന്നതെന്ന് ഓര്‍ഗാനിക് കേരള ചാരിറ്റിബിള്‍ ട്രസ്റ്റ് സംഘാടകരായ എം.ഇ. ഹസൈനാര്‍, എം.എം. അബ്ബാസ്, പി.കെ. സുനില്‍ നാഥ്്, പി.എം. സണ്ണി എന്നിവര്‍ അറിയിച്ചു.
ഏഴിന് കാലാവസ്ഥാ വ്യതിയനകാലത്തെ കാര്‍ഷിക പ്രതിസന്ധികളെ എങ്ങനെ ലഘൂകരിക്കാം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. ജൈവ ഉത്പന്ന പ്രദര്‍ശനം, വിപണനം എന്നിവയോടൊപ്പം കാര്‍ഷിക പരിശീലനം, സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിക്കും.
















