കാക്കനാട്: വാടകവീട്ടില്‍ ഒമ്പതുവയസുകാരിക്ക് മദ്യം നല്‍കി പീഡനനം. മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വീട്ടില്‍ വാടകക്ക് തമാസിച്ചിരുന്ന കുടുംബത്തിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.
വീട്ടില്‍ ഒരു വര്‍ഷത്തിലേറെയായി തമാസിച്ചിരുന്ന പെണ്‍കുട്ടിക്ക് മദ്യം നല്‍കി നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പീഡനത്തെ തുടര്‍ന്ന് വിഷാദ രോഗിയായ മാറിയ കുട്ടിക്കുണ്ടായ മാറ്റം തിരിച്ചറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിലോ, പോലീസിലോ വിവരം അറിയിച്ചിരുന്നില്ലെന്ന് പരാതിയുണ്ട്. പെണ്‍കുട്ടി പീഡിനത്തിനിരയായത് മാതാപിതാക്കള്‍ ജോലിക്ക് പോയ സമയങ്ങളിലായിരുന്നു.
അയല്‍വാസികളാണ് പീഡന വിവരം പോലീസിലും ചൈല്‍ഡ് ലൈനിലും അറിയിച്ചത്. പന്തല്‍ കരാറുകാരനായ പ്രതിയെ കഴിഞ്ഞ ശനിയാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. വിവരം മറച്ച് വച്ചതിന് സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
















