കാക്കനാട്: വന്യജീവികളെ വേട്ടയാടി വില്‍പ്പനക്കെത്തിച്ചയാള്‍ അറസ്റ്റില്‍. തമിഴ്‌നാട് ധര്‍മപുരി സ്വദേശി മണി(51) ആണ് അറസ്റ്റിലായത്. പനമ്പിള്ളിനഗര്‍ പാസ്‌പോര്‍ട്ട് ഓഫിസിന് സമീപം വില്‍പ്പനക്കെത്തിച്ച കുരുവികളെ ഇയാളില്‍ നിന്നും വനംവകുപ്പ് െ്രെകം കണ്‍ട്രോള്‍ ബ്യൂറോ ഇന്‍സ്‌പെക്ടര്‍ മതിവാനും സംഘവും പിടികൂടി. വന്യജീവി സംരക്ഷണ നിയമനുസരിച്ച് സംരക്ഷണ വിഭാഗത്തിപ്പെടുന്ന ബ്ലാക്ക് ഹെഡഡ് മുനിയ(കുരുവി)യാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. 105 കുരുവികളും കൂടുകളും സഹിതം വനം വകുപ്പ് അധികൃതര്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
രഹസ്യവിവരത്തെ തുടര്‍ന്ന് എസ്.പി.സി.എ ഇന്‍സ്‌പെക്ടര്‍ ടി.എം.സജിത്, വി.എസ്. സനീഷ്, ടി.എസ്. സുനി എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. പ്രതിയില്‍ നിന്ന് പിടികൂടിയ കുരുവികളെ വനം വകുപ്പിന് കൈമാറി. പ്രതിക്കെതിരെ വന്യജീവി സംരക്ഷണ നിയമമനുസരിച്ച് പോലീസ് കേസെടുത്തു.
















