നെയ്യാറ്റിന്‍കര: ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 8-ാം തിയതി നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന ഹിന്ദുമഹാസമ്മേളനത്തിനു മുന്നോടിയായി ഇരുപത്തിയഞ്ച് കര്‍സേവകരെ ആദരിച്ചു. ശ്രീരാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കര്‍സേവകരുടെ അനുഭവങ്ങള്‍ ചടങ്ങില്‍ പരസ്പരം പങ്കുവച്ചു.വിശ്വഹിന്ദുപരിഷത്ത് ജില്ലാ പ്രസിഡന്റ് വിജയകുമാര്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചയോഗം ജന്മഭൂമി ഡയറക്ടര്‍ റ്റി.ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി.ആര്‍ രാജശേഖരന്‍, ജില്ലാ സെക്രട്ടറി സനല്‍കുമാര്‍, സ്വാമി ലിംഗായത്ത്, മംഗലത്തുകോണം സുധി തുടങ്ങിയവര്‍ സംസാരിച്ചു.
















