വര്‍ക്കല: നെടുങ്ങണ്ട വിടുതി ഉലകുടയപ്പെരുമാള്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും പടമഹോത്സവും ആരംഭിച്ചു. 10ന് സമാപിക്കും. 6 ന് ദീപാലങ്കര ഉദ്ഘാടനം മുകേഷ് എംഎല്‍എ നിര്‍വ്വഹിക്കും. വി.ജോയ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. 7ന് രാവിലെ 9ന് ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ്, ചടങ്ങില്‍ ആര്‍സിസി യിലെ ഡോക്ടര്‍.എം.സി.കലാവതിയെ ആദരിക്കും. വൈകിട്ട് 6ന് ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായ വിതരണം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. 8ന് വൈകിട്ട ്6.30ന് സാംസ്‌കാരിക സമ്മേളനം, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. 9ന് വൈകിട്ട് 6.30ന് കാര്‍ഷിക സമ്മേളനം ഡോ.എ.സമ്പത്ത് എംപി ഉദ്ഘാടനം ചെയ്യും, 9ന് 9.15ന് പള്ളിവേട്ട, 9.45ന് പള്ളിക്കുറുപ്പ്.10ന് രാവിലെ വൈകിട്ട് 3.30ന് ഇലഞ്ഞിത്തറമേളവും കുടമാറ്റവും, 5ന് ആറാട്ട് ഘോഷയാത്ര. ഉദ്ഘാടനം മന്ത്രി ഡോ.കെ.റ്റി.ജലീല്‍, 10.30ന് തൃക്കൊടിയിറക്ക്, തുടര്‍ന്ന് രാപ്പട.1 2ന് പുറക്കളം വലിയ ഗുരുസി.
















