കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ കുടുംബശ്രീ സിഡിഎസ്സും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി ചക്കമേള സംഘടിപ്പിക്കുന്നു. കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ പ്രത്യേകം ഒരുക്കുന്ന പന്തലിലാണ് ചക്കമേള സംഘടിപ്പിക്കുക. 8 മുതല്‍ 12 വരെയാണ് മേള. ചക്കകൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍, ചക്ക കൊണ്ടുള്ള വിവിധതരം ഭക്ഷ്യപദാര്‍ത്ഥങ്ങള്‍, പ്ലാവിന്‍തൈ വില്‍പ്പന, ചക്ക കൊണ്ടുള്ള ഉല്‍പ്പന്ന നിര്‍മാണ പരിശീലനം, ചക്കച്ചുള തീറ്റ മത്സരം, ചക്കവിഭവ നിര്‍മാണ മത്സരം, ചക്ക ഉല്‍പ്പന്നങ്ങളുടെ തട്ടുകട തുടങ്ങിയവ ചക്കമേളയിലുണ്ടാകും. മേളയോടനുബന്ധിച്ചുള്ള വിവിധ മത്സരങ്ങളില്‍ ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് പങ്കെടുക്കാം. എന്നാല്‍ ചക്ക ഉല്‍പ്പന്ന നിര്‍മാണ പരിശീലനം കോര്‍പ്പറേഷന്‍ പരിധിയിലെ കുടുമബശ്രീ അംഗങ്ങള്‍ക്ക് മാത്രമായിരിക്കും. 8 ന് രാവിലെ 11 മണിക്കാരംഭിക്കുന്ന ചക്കമേളയില്‍ ചക്ക വാങ്ങാനും വില്‍ക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
















