Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിദേശമദ്യശാലകള്‍ക്കെതിരെ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2017, 09:18 pm IST
inAlappuzha

പറവൂരില്‍ തുറന്ന വിദേശ മദ്യശാലയ്‌ക്കു മുന്നില്‍ പ്രദേശവാസികള്‍ പ്രതിഷേധവുമായെത്തിയപ്പോള്‍

അമ്പലപ്പുഴ/മുഹമ്മ/തുറവൂര്‍: ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ വിദേശമദ്യശാലകള്‍ക്കെതിരെ പ്രതിഷേധം ശക്തമായി. ആലപ്പുഴയില്‍ നിന്നും പറവൂരലേക്ക് മാറ്റി സ്ഥാപിച്ച വിദേശമദ്യശാലയ്‌ക്കു മുന്നില്‍ വന്‍ പ്രതിഷേധം. പറവൂര്‍ ജങ്ഷന് സമീപം ഇന്നലെ രാവിലെ പത്തോടെയാണ് വിദേശമദ്യശാല പ്രവര്‍ത്തനം ആരംഭിച്ചത്. കണ്‍സ്യൂമര്‍ ഫെഡിന്റെ ഉടമസ്ഥതയില്‍ ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപം പ്രവര്‍ത്തിച്ചിരുന്ന വിദേശമദ്യവില്പനശാലയാണ് പറവൂരില്‍ ആരംഭിച്ചത്. രാവിലെ സ്ത്രീകളും, മദ്യ വിരുദ്ധ സമിതി പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയെങ്കിലും ഇത് കണക്കിലെടുക്കാതെ മദ്യ വില്പനശാല തുറക്കുകയായിരുന്നു. നിരവധി പേര്‍ മദ്യം വാങ്ങാന്‍ എത്തുകയും ചെയ്തിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പുന്നപ്ര പോലിസും സ്ഥലത്ത് എത്തി. വൈകിട്ടോടെ വിയാനി പളളി വികാരി ഡേവിഡ് പുത്തന്‍പുരയ്‌ക്കല്‍, പുന്നപ്ര സെന്റ് ജോര്‍ജ് പള്ളി വികാരി പോള്‍ ജെ. അറയ്‌ക്കല്‍, ബിജെപി ജില്ലാ സെക്രട്ടറി എല്‍.പി.ജയചന്ദ്രന്‍, മദ്യവിരുദ്ധസമിതി എന്നിവരുടെ നേതൃത്വത്തില്‍ മദ്യവില്പനശാല ഉപരോധിക്കുകയായിരുന്നു. ഈ സമയം മദ്യം വാങ്ങാന്‍ എത്തിയവരെ പോലിസ് തടഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡിവൈഎസ്പി ഷാജഹാന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹമാണ് സ്ഥലത്ത് എത്തിയത്. പ്രതിഷേധം ശക്തമായാല്‍ വിദേശമദ്യശാല അടച്ചിടേണ്ട സ്ഥിതിയുണ്ടാകും.

കലവൂരില്‍ പ്രവര്‍ത്തിച്ചിരുന്ന വിദേശമദ്യ വില്‍പ്പനശാല പഴയകാട് വാര്‍ഡിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധം ശക്തം. പഴയകാട് സമരസമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ നിരാഹാരസമരം തുടങ്ങി. സമരം കൃപാസനം ഡയറക്ടര്‍ ഫാ. വി.പി. ജോസഫ് വലിയവീട്ടില്‍ ഉദ്ഘാടനംചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ 8-ാം വാര്‍ഡിലെ ഉദയ റെയില്‍ക്രോസിന് സമീപത്തെ കയര്‍ഫാക്ടറയിലാണ് ബീവറേജസ് ഔട്ട് ലെറ്റ് സ്ഥാപിക്കാന്‍ തെരഞ്ഞെടുത്തത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ബിവറേജസ് അധികൃതര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ ടി.പി. ഷാജിയും ചെയര്‍പേഴ്‌സണ്‍ രശ്മി രാജേഷും പറഞ്ഞു. സമരത്തിന്റെ ഭാഗമായി മാരാരിക്കുളം തെക്ക് പഞ്ചായത്തിനുമുന്നില്‍ പ്രതിഷേധസമരം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.

തുറവൂര്‍ പുത്തന്‍ചന്തയിലെ ജനവാസ കേന്ദ്രത്തില്‍ ബിവറേജസിന്റെ മദ്യവില്‍പന ശാല ആരംഭിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. പുത്തന്‍ചന്തയ്‌ക്ക് പടിഞ്ഞാറ് റെയില്‍വേ ക്രോസിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ മദ്യവില്‍പനശാല തുടങ്ങാന്‍ നീക്കം നടത്തിയത്. തുറവൂരിലെ ദേശീയപാതയോരത്ത് നിര്‍ത്തലാക്കിയ വില്‍പനശാല ഇവിടെ പുനരാരംഭിക്കാനായിരുന്നു നീക്കം. ഇന്നലെ ഉച്ചയോടെ രഹസ്യമായി മദ്യം കയറ്റിയ വാഹനമെത്തിച്ചതോടെ നാട്ടുകാര്‍ കൂട്ടമായെത്തി തടയുകയായിരുന്നു. സ്ത്രീകളടക്കം നിരവധി പേര്‍ തടിച്ചു കൂടി. കുത്തിയതോട് പോലീസ് സംഘമെത്തി സ്ഥിതി ശാന്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

India

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

Varadyam

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

Kerala

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.