കാലടി: മലയാറ്റൂര്‍ കുരിശുമുടിയില്‍ എറണാകുളം, കറുകുറ്റി, കിഴക്കമ്പലം, മഞ്ഞപ്ര, പളളിപ്പുറം, തൃപ്പൂണിത്തുറ എന്നീ ഫൊറോനകളിലെ വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ മലകയറി.
മലയാറ്റൂര്‍ സെന്റ് തോമസ് പള്ളി വികാരി റവ.ഡോ. ജോണ്‍ തേയ്‌ക്കാനത്ത്, കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് എന്നിവര്‍ പ്രാരംഭ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി. ഫാ. ജോസ് പൊള്ളയില്‍, സണ്ണി കളപ്പുരയ്‌ക്കല്‍ എന്നിവര്‍ മലകയറ്റത്തിനു നേതൃത്വം നല്‍കി. മലകയറ്റത്തിലെ പീഡാനുഭവ സ്ഥലങ്ങളിലും പ്രത്യേകം പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചാണ് വിശ്വാസികള്‍ മലകയറിയത്. തുടര്‍ന്ന് കുരിശുമുടിയിലെ സന്നിധിയില്‍ ദിവ്യബലി, വചനസന്ദേശം എന്നിവയ്‌ക്ക് ഫാ.ജോസ് പൊള്ളയില്‍ കാര്‍മ്മികനായി. ഇന്നലെയോടെ വിവിധ ഫൊറോനകളുടെ നേതൃത്വത്തിലുള്ള മലകയറ്റത്തിനു സമാപനമായി.
















