വിഴിഞ്ഞം: പ്രശസ്തമായ വെങ്ങാനൂര്‍ നീലകേശി ക്ഷേത്രത്തിന് സമീപത്തെ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂള്‍ നൂറിന്റെ നിറവിലേക്ക്. ഒരു നൂറ്റാണ്ട് മുന്‍പ് നീലകേശി ക്ഷേത്രത്തിന് മുന്നില്‍ ആരംഭിച്ച വിദ്യാകേന്ദ്രം ഇന്നും അറിയപ്പെടുന്നത് മുടിപ്പുര നട സ്‌കൂള്‍ എന്നാണ്.ബാല്യത്തില്‍ പിതാവ് മരിച്ചതോടെ വിദ്യാഭ്യാസം മുടങ്ങിയ എന്‍.വിക്രമന്‍പിള്ളയെന്ന വെങ്ങാനൂരുകാരന്‍ മുന്‍കൈയ്യെടുത്താണ് മുടിപ്പുര ക്ഷേത്രത്തില്‍ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്. പുരാതനമായ ക്ഷേത്രമുറ്റത്ത് ആരംഭിച്ച ഈ കുടിപ്പള്ളിക്കുടത്തിന്റെ വിപുലീകരണത്തിനായി ക്ഷേത്രത്തിന്റെ 65 സെന്റ് വസ്തു വിട്ടു കൊടുത്തിരുന്നു.
നൂറ് കൊല്ലങ്ങള്‍ പിന്നിടുമ്പോഴും സ്‌കൂളിന്റെ പ്രൗഡി കുറയാതെ കാത്ത് സൂക്ഷിക്കപ്പെടുന്നു എന്നത് നാട്ടുകാരുടെയും മാറി മാറി വരുന്ന സ്‌കൂള്‍ അധികൃതരുടേയും സ്വകാര്യ അഹങ്കാരമായി മാറുന്നു.ഇന്ന് പ്രീ െ്രെപമറി, െ്രെപമറി വിഭാഗങ്ങളിലായി 350ലേറെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും പുതിയ ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനവും ശനി,ഞായര്‍ ദിവസങ്ങിലായി നടന്നു.
















